വോട്ടിംഗ് നിരീക്ഷിക്കാന്‍ വെബ് കാസ്റ്റിംഗ് സംവിധാനം സജ്ജം
മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏന്തെങ്കിലും കാരണവശാല്‍ സമ്മതിദായകരുടെ പേര് വിവരങ്ങള്‍ ഒന്നലധികം തവണ വന്നിട്ടുണ്ടെങ്കില്‍ ഇത്തരം സമ്മതിദായകര്‍ തങ്ങളുടെ ശരിയായ പോളിംങ് സ്റ്റേഷനിലെത്തി ഒരു തവണ മാത്ര മെ വോട്ട് രേഖപ്പെടുത്താവുവെന്ന് ജില്ലാ കലക്ടര്‍ മ്യണ്‍മയി ജോഷി അറിയിച്ചു. ഇരട്ട വോട്ടുകളുടെ ലിസ്റ്റ് ബി.എല്‍.ഒമാര്‍ മുഖേന തഹ സില്‍ദാര്‍മാര്‍ ശേഖരിച്ചിട്ടുണ്ട്. ഈ ലിസ്റ്റ് റിട്ടേണിംങ് ഓഫീസര്‍മാര്‍, പ്രിസൈഡിംഗ് ഓഫീസര്‍ന്മാര്‍, ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതി നിധികള്‍ എന്നിവര്‍ക്ക് കൈമാറിയതായും ജില്ലാ കലക്ടര്‍ അറിയി ച്ചു. ഇരട്ട വോട്ട് ചെയ്യുന്നത് ഐ.പി.സി. യു/എസ് 171 എ പ്രകാരം ഒരു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റക്യത്യമാണെന്നും തിരഞ്ഞെടുപ്പ് ഉദ്യോസ്ഥകൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. കലക്ടറേറ്റില്‍ സജ്ജീകരിച്ച സ്‌ക്രിനിങ് മുഖേന ജില്ലയിലെ വോട്ടെ ടുപ്പ് പ്രക്രിയകള്‍ നിരീക്ഷിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കള്ളവോട്ട് ചെയ്യുന്നത് ശിക്ഷാര്‍ഹം
ഒന്നിലധികം വോട്ടോ ആളുമാറിയോ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നത് ഐ പി സി u/s 171 എ പ്രകാരം ഒരു വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.