അലനല്ലൂര്‍: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉബു ണ്ടു ഇന്‍സ്റ്റലേഷന്‍ ഫെസ്റ്റ് നടത്തി. സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന് കീഴിലാണ് ലാപ്‌ടോപുകളില്‍ ഉബുണ്ടു 22.04 പതിപ്പ് ഒ.എസ്. ഇന്‍സ്റ്റാള്‍ ചെയ്തത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ പതിപ്പിലാണ് ക്ലാസ്സുകള്‍ നടക്കുന്നത്. ഇതിന് മുന്നോടിയായി നടക്കുന്ന അവധിക്കാല അധ്യാപക പരിശീലനവും പുതിയപതിപ്പിലാകും ആകും നടക്കുക. ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ഥികളായ ഒ. അലൂഫ് അന്‍വര്‍, കെ.സി. അഷ്താഫ്, കെ. റിസിന്‍, മുഹമ്മദ് ഹനാന്‍, വി. ദിയ ഫാത്തിമ, ഫാസില്‍ ഫിറോസ്, ഹയ ആമിന, എം.അല്‍. റയാന്‍, ലിറ്റില്‍ കൈറ്റ്‌സ് അധ്യാപിക എ. സുനിത, അധ്യാപകരായ കെ. ഷീജ, എം.ബി. സവിത എന്നിവര്‍ നേതൃത്വം നല്‍കി.
