മണ്ണാര്‍ക്കാട്: ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി 433 പ്രശ്‌ന സാധ്യത പോളിംഗ് ബൂത്തുകളാണ് കണ്ടെത്തിയിരിക്കുന്നത്. 19 പോ ലീസ് സ്റ്റേഷന്‍ പരിധികളിലായാണ് 61 പ്രശ്‌നബാധിത പോളിംഗ് ബൂ ത്തുകള്‍ കണ്ടെത്തിയിരിക്കുന്നത്.
മാവോയിസ്റ്റ് സാന്നിധ്യമുള്ള 58 ബൂത്തുകള്‍
കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ നിയോജക മണ്ഡലങ്ങളുടെ പരി ധിയിലാണ് 58 മാവോയിസ്റ്റ് സാന്നിധ്യമുള്ള പോളിംഗ് ബൂത്തുക ളാണുള്ളത്. ഇത്തരം ബൂത്തുകളില്‍ വെബ് കാസ്റ്റിംഗിന് പുറമെ പ്രത്യേകം നിരീക്ഷണത്തിനായി പ്രത്യേക പോലീസ് നിരീക്ഷണ വും ഉണ്ടാകും.
ജില്ലയില്‍ 1490 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം
ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1490 ബൂത്തു കളില്‍ വെബ് കാസ്റ്റിങ് സൗകര്യമൊരുക്കും. ഇതില്‍ പ്രശ്‌ന സാധ്യ തയുണ്ടെന്ന് കണ്ടെത്തിയ 433 ബൂത്തുകളും 61 പ്രശ്‌നബാധിത ബൂത്തുകളും 58 മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളും ഉള്‍പ്പെ ടെ 522 ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനമേര്‍പ്പെടുത്തും. കൂടാതെ, കൂടാതെ റാന്റമായി തിരഞ്ഞെടുത്തിട്ടുള്ള 938 സാധാര ണ ബൂത്തുകളിലും ഇക്കുറി വെബ് കാസ്റ്റിങ് സൗകര്യമൊരുക്കും.
ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് സൗകര്യം നിരീക്ഷിക്കുന്നതിന് ജില്ലാ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം ഒരുക്കും. വെബ് കാസ്റ്റിംഗ് തല്‍സമ യം നിരീക്ഷിക്കുന്നതിനായി അറുപതിലേറെ ജീവനക്കാരെ നിയോ ഗിക്കും. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത ബൂത്തുകളില്‍ സിസിടിവി സൗകര്യമൊരുക്കും.
മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ചു വരെ
മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ചു വരെ ആയിരിക്കും വോട്ടെടുപ്പ്. ഇവിടെ വൈകിട്ട് 5 മുതല്‍ 6 വരെ ഒരു മണിക്കൂര്‍ ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് വോട്ടു ചെയ്യാം.