മണ്ണാര്‍ക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ ആറിന് നടക്കുന്ന വോട്ടെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ പൂത്തിയായി.

ജില്ലയില്‍ 2294739 വോട്ടര്‍മാര്‍

പാലക്കാട് ജില്ലയില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 2294739 വോട്ടര്‍മാരാണ്. ഇവരില്‍ 1121553 പുരുഷന്മാരും 1173169 സ്ത്രീകളും 17 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടുന്നുണ്ട്. നിയോജകമണ്ഡലം, പുരുഷന്‍, സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍, ആകെ വോട്ടര്‍മാര്‍ എന്നിവരുടെ എണ്ണം യഥാക്രമം:

തൃത്താല – 94540- 99566 – 2- 194108
പട്ടാമ്പി – 96446- 98412 – 0- 194858
ഷൊര്‍ണൂര്‍ – 93573- 100419 – 0- 193992
ഒറ്റപ്പാലം – 99883- 107836- 4- 207723
കോങ്ങാട് – 88806- 92366 – 0- 181172
മണ്ണാര്‍ക്കാട്- 97455- 100767- 1- 198223
മലമ്പുഴ – 103492- 109737- 2- 213231
പാലക്കാട് – 91757- 96774 – 3- 188534
തരൂര്‍ – 83463- 86656 – 0- 170119
ചിറ്റൂര്‍ – 92270- 96930 – 3- 189203
നെന്മാറ – 95385- 97205 – 2- 192592
ആലത്തൂര്‍ – 84483- 86501 – 0- 170984

ജില്ലയില്‍ 73 സ്ഥാനാര്‍ത്ഥികള്‍

ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍, സ്വതന്ത്രര്‍ എന്നിവരുള്‍പ്പെടെ 73 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

പോളിംഗ് സ്റ്റേഷന്‍ ക്രമീകരണം

ആകെ 3425 പോളിങ് ബൂത്തുകള്‍, ഒരു ബൂത്തില്‍ 1000 വോട്ടര്‍മാര്‍

ജില്ലയിലാകെ 3425 പോളിങ് ബൂത്തുകളാണുള്ളത്. 1242 പോളിങ് ബൂത്തുകള്‍ സ്ഥിരം കെട്ടിടത്തിലും 74 എണ്ണം താല്‍കാലിക കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുക. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ് സമയം. വൈകിട്ട് 6 മുതല്‍ 7 വരെ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് വോട്ട് ചെയ്യാം. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഒരു പോളിങ് ബൂത്തില്‍ പരമാവധി 1000 പേരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിജപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും ബൂത്തിലെത്തി വോട്ട് ചെയ്യാം

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ബൂത്തിലെത്തിയിട്ടുള്ള മറ്റ് വോട്ടര്‍മാര്‍മാരുടെ വോട്ടിംഗ് പൂര്‍ത്തിയായശേഷം കോവിഡ് ബാധിതരും നിരീക്ഷണത്തിലുള്ളവരുമായ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി ശശാങ്ക് അറിയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 17125 ഉദ്യോഗസ്ഥര്‍

ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത് 17125 ഉദ്യോഗസ്ഥരെയാണ്. ഓരോ ബൂത്തിലും അഞ്ച് ഉദ്യോഗസ്ഥരെ വീതമാണ് നിയോഗിച്ചിരിക്കുന്നത്. പ്രസൈഡിംഗ് ഓഫീസര്‍, മൂന്ന് പോളിംഗ് ഓഫീസര്‍മാര്‍, വോട്ടര്‍മാര്‍ക്ക് സാനിറ്റൈസര്‍ നല്‍കുന്നതിനും ശരീരോഷ്മാവ് പരിശോധിക്കുന്നതിനുമായി നിയോഗിച്ച ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് അഞ്ചുപേര്‍.ഇതിനുപുറമേ മൂവായിരത്തിലധികം ജീവനക്കാരെ റിസര്‍വ് ആയും നിലനിര്‍ത്തിയിട്ടുണ്ട്.

1316 ഓക്സിലറി പോളിങ് സ്റ്റേഷനുകള്‍

1000 -ല്‍ കൂടുതല്‍ സമ്മതിദായകരുള്ള പോളിങ് സ്റ്റേഷനുകളെ വിഭജിച്ച് ഓക്സിലറി പോളിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത് പ്രകാരം ജില്ലയില്‍ 1316 ഓക്സിലറി പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്

മണ്ഡലം, ഓക്സിലറി ബൂത്തുകളുടെ എണ്ണം എന്നീ ക്രമത്തില്‍

  1. തൃത്താല – 127
  2. പട്ടാമ്പി – 124
  3. ഷൊര്‍ണ്ണൂര്‍ – 75
  4. ഒറ്റപ്പാലം – 101
  5. കോങ്ങാട് – 92
  6. മണ്ണാര്‍ക്കാട് – 122
  7. പാലക്കാട് – 94
  8. മലമ്പുഴ – 84
  9. ചിറ്റൂര്‍ – 133
  10. നെന്മാറ – 125
  11. തരൂര്‍ – 120
  12. ആലത്തൂര്‍ – 119

പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 9 മുതല്‍ 9 കേന്ദ്രങ്ങളില്‍

ജില്ലയില്‍ വോട്ടിങ് യന്ത്രം, കോവിഡ് പ്രതിരോധ കിറ്റുകള്‍ ഉള്‍പ്പെ ടെയുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ ഒമ്പത് മുതല്‍ ഒന്‍പത് കേന്ദ്രങ്ങളിലായി നടക്കും. പോളിംഗ് സാമ ഗ്രികളുടെ വിതരണത്തിനും പോളിംഗിന് ശേഷം ഇവ സൂക്ഷിക്കുന്ന തിനും കൗണ്ടിംഗിനുമാണ് ഈ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്.

നിയമസഭാ മണ്ഡലങ്ങളും വിതരണ കേന്ദ്രങ്ങളും ക്രമത്തില്‍

തൃത്താല,പട്ടാമ്പി – പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃത കോളേജ്
ഷൊര്‍ണ്ണൂര്‍ – ഒറ്റപ്പാലം എല്‍.എസ്.എന്‍ ജി.എച്ച്.എസ്.എസ്
ഒറ്റപ്പാലം – ഒറ്റപ്പാലം എന്‍.എസ്.എസ് കെ.പി.ടി.വി.എച്ച്.എസ്.എസ്
കോങ്ങാട് – കല്ലേക്കാട് വ്യാസവിദ്യാപീഠം
മണ്ണാര്‍ക്കാട് – മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഡി.എച്ച്.എസ്.എച്ച്.എസ്.എസ്

മലമ്പുഴ, പാലക്കാട്- പാലക്കാട് ഗവ.വിക്ടോറിയ കോളേജ്
തരൂര്‍,ആലത്തൂര്‍-ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ്
ചിറ്റൂര്‍ – കൊഴിഞ്ഞാമ്പാറ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്
നെന്മാറ – നെന്മാറ എന്‍.എസ്.എസ് കോളേജ്

ജില്ലയില്‍ 12 വനിതാ പോളിംഗ് ബൂത്തുകള്‍

 വനിതാ ഉദ്യോഗസ്ഥര്‍ മാത്രമായുള്ള 12 പോളിംഗ് ബൂത്തുകളാണ് ജില്ലയിലുള്ളത്. 12 നിയോജക മണ്ഡലങ്ങളിലും ഇത്തരത്തില്‍ ഓരോ ബൂത്തുകളാണുള്ളത്. ഇവിടെ പ്രിസൈഡിംഗ് ഓഫീസര്‍, മൂന്ന് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവരെല്ലാം വനിതകളായിരി ക്കും. വനിതാ പോളിംഗ് ഉദ്യോഗസ്ഥരുള്ള ബൂത്തുകളുള്ള നി യോജകമണ്ഡലം, വോട്ടിംഗ് കേന്ദ്രം, ബൂത്ത് നമ്പര്‍ എന്നിവ ക്രമത്തില്‍-

തൃത്താല- ജി.എം.എല്‍.പി.എസ്, തൃത്താല, 97

പട്ടാമ്പി- ജി.എം.എല്‍.പി.എസ്, പട്ടാമ്പി, 110

ഷൊര്‍ണൂര്‍- സെന്റ് തെരേസാസ്് കോണ്‍വെന്റ് എച്ച്.എസ്.എസ്, 167

ഒറ്റപ്പാലം- എല്‍.എസ്.എന്‍.ടി.ടി.ഐ (എല്‍.പി.എസ്), ഒറ്റപ്പാലം, 136

കോങ്ങാട്- ജി.വി.എച്ച്.എസ്.പത്തിരിപ്പാല, 124

മണ്ണാര്‍ക്കാട്- ജി.വി.എച്ച്.എസ്, അലനല്ലൂര്‍, 29

മലമ്പുഴ- കേന്ദ്രീയ വിദ്യാലയ, കഞ്ചിക്കോട്, 139

പാലക്കാട്- റോസി മോഡേണ്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ചാത്തപ്പുരം, 26

തരൂര്‍- ചെറുപുഷ്പം ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍, വടക്കഞ്ചേരി, 126

ചിറ്റൂര്‍- ഗവ.വിക്ടോറിയ ഗേള്‍സ് ഹൈസ്‌കൂള്‍, അണിക്കോട്, 104

നെന്മാറ- ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ്, നെന്മാറ, വിത്തനശ്ശേരി, 96

ആലത്തൂര്‍- ഹോളി ഫാമിലി സ്‌കൂള്‍, ആലത്തൂര്‍, 70

ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സജ്ജീകരണങ്ങള്‍

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പോളിംഗ് ബൂത്തിലെത്താനും വോട്ട് തടസ്സം കൂടാതെ നിര്‍വഹിക്കുന്നതിനും ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ നേത്യത്വത്തില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ജില്ല യില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി ജില്ലാ സാമൂഹ്യനീതി വകുപ്പ് മുഖേന വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന തിനായി 18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാരുടെ പട്ടിക തയ്യാറാക്കിയിരുന്നു.  പോളിംഗ് ബൂത്തിലെത്തുന്നതിനായി വീല്‍ ചെയര്‍, റാമ്പ് സൗകര്യമൊരുക്കും. ഭിന്നശേഷി വിഭാഗക്കാ ര്‍ക്ക് പോളിംഗ് ബൂത്തിലെത്തുന്നതിനും വോട്ട് ചെയ്യാന്‍ സഹായിക്കാനും അങ്കണവാടി, ആശാ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാക്കും. ഐ.സി .ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്കാണ് അതത് പഞ്ചായത്തുകളുടെ മേല്‍നോട്ടച്ചുമതല.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭിന്നശേഷി വിഭാഗക്കാരില്‍ പോസിറ്റീവായവര്‍, രോഗലക്ഷണമുള്ളവര്‍, ക്വാറന്റൈനിലുള്ള വര്‍ എന്നിവര്‍ക്ക് പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് സൗ കര്യവും അനുവദിക്കും. ഇക്കൂട്ടര്‍ക്ക് അവസാന മണിക്കൂറിലാ ണ് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!