തെങ്കര: തത്തേങ്ങേലം കരിമ്മന്‍കുന്നില്‍ പുലിസാന്നിദ്ധ്യം സ്ഥിരീ കരിച്ചു.കഴിഞ്ഞ ദിവസം പ്രദേശത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായ സാഹചര്യത്തില്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറ കെണിയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.ഇന്ന് രാവിലെ ആനമൂളി ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ രാജേ ഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള വനപാല സംഘം സ്ഥലത്തെ ത്തിയാണ് ക്യാമറ പരിശോധിച്ചത്.പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും വനപാലകര്‍ നിര്‍ദേശം നല്‍കി.
അതേ സമയം പുലി സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്തി ന്റെ ഭീതി ഇരട്ടിച്ചിട്ടുണ്ട്.കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുന്നതി നുള്ള തീരുമാനത്തിലാണ് വനംവകുപ്പ്. സിസിഎഫിന്റെ അനുമതി ലഭ്യമാക്കി അടുത്ത ദിവസം തന്നെ പ്രദേശത്ത് കൂട് സ്ഥാപിക്കും. കുറച്ച് നാളുകളായി പ്രദേശത്ത് പുലിയുടെ വിഹാരമുള്ളതായാണ് പറയപ്പെടുന്നത്.പലരും നേരില്‍ക്കണ്ടതായും പറയുന്നു.പ്രദേശത്ത് നായ്ക്കളുടെ എണ്ണവും കുറയുന്നതും നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. ഇതി നിടെയാണ് കഴിഞ്ഞ ദിവസം കല്‍ക്കടി പുത്തന്‍ വീട്ടില്‍ സീതാല ക്ഷ്മിയുടെ രണ്ട് ആടുകളെ പുലി ആക്രമിച്ചത്.ആട് ഒരെണ്ണം ചത്തു. മറ്റൊന്നിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.