മണ്ണാര്‍ക്കാട്:ഏപ്രില്‍ ആറിന് നടക്കുന്ന വോട്ടെടുപ്പില്‍ ജില്ലയില്‍ സുരക്ഷയൊരുക്കുന്നത് 5953 സുരക്ഷാ ഉദ്യോഗസ്ഥരെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. പോലീസ് ഓഫീസര്‍മാര്‍, സ്‌പെഷല്‍ പോലീസ് ഓഫീസര്‍മാര്‍, കേന്ദ്രസേന എന്നിവരുള്‍പ്പെടെയാണ്. പോ ലീസില്‍ നിന്നും 20 ഡി.വൈ.എസ്.പി മാര്‍, 56 സി.ഐ മാര്‍, 137 എസ്.ഐ മാര്‍, 2668 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരുള്‍ പ്പെടെ 2881 പേരാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെ ട്ടിരിക്കുന്നത്. ഇതിനു പുറമെ എന്‍.സി.സി, കേന്ദ്ര-സംസ്ഥാന പ്രതി രോധ സേനകളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങു ന്ന 2280 സ്‌പെഷല്‍ പോലീസ് ഓഫീസര്‍മാര്‍, 792 കേന്ദ്രസേനാംഗങ്ങ ള്‍ എന്നിവരേയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

11 കമ്പനി കേന്ദ്രസേനാംഗങ്ങളാണ് ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്തിയിരിക്കുന്നത്. അഞ്ച് കമ്പനി ബി.എസ്.എഫ്, നാല് കമ്പനി മഹാരാഷ്ട്ര സ്റ്റേറ്റ് ആര്‍.പി.എഫ്, രണ്ട് കമ്പനി സശ സ്ത്ര സീമാബെല്‍ ഉള്‍പ്പെടെ 792 പേരാണ് 11 കമ്പനികളില്‍ നിന്നാ യി ഉള്ളത്. ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകള്‍, മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകള്‍ എന്നിവിടങ്ങളില്‍ കേന്ദ്രസേന പ്രത്യേക സുരക്ഷയൊരുക്കും.

ഒരു സ്‌കൂളില്‍ ഒരു പോളിംഗ് ബൂത്താണെങ്കില്‍ ഒരു പോലീസ് ഓഫീസര്‍ ഡ്യൂട്ടിയിലുണ്ടാകും. രണ്ടു ബൂത്തുകളുണ്ടെങ്കില്‍ ഒരു പോലീസ് ഓഫീസറും ഒരു സ്‌പെഷല്‍ പോലീസ് ഓഫീസറും സുരക്ഷയൊരുക്കും. ഇത്തരത്തില്‍ ബൂത്തുകളുടെ എണ്ണം കൂടു ന്നതിനനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതലായി നിയോ ഗിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!