ചെത്തല്ലൂര്‍ : നാട്ടുവഴികളെ നിറച്ചാര്‍ത്തണിയിച്ച ദേശവേലകളുടെ എഴുന്നെള്ളത്തോ ടെ ചെത്തല്ലൂര്‍ പനങ്കുറുശ്ശി ഭഗവതി ക്ഷേത്രത്തില്‍ പൂരം ആഘോഷിച്ചു. ഉരുകിയൊ ലിക്കുന്ന മീനച്ചൂടിനേയും വകവെയ്ക്കാതെയെത്തിയ പുരുഷാരത്തിന് പൂരക്കാഴ്ചകള്‍ വിസ്മയമായി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ദേശങ്ങളില്‍ നിന്നും വേലകള്‍പുറപ്പെട്ടു. ഗജവീരന്‍മാരും വാദ്യമേളങ്ങളും ആവേശംപകര്‍ന്നു. പ്രധാനവഴിയും ഇടവഴികളും താണ്ടിയെത്തിയ വേലകാണാന്‍ ജനസഹസ്രം ഒഴുകിയെത്തി. പൂതന്‍, തിറ, പൂക്കാവടി, ശിങ്കാരിമേളവും കൊഴുപ്പേകി. വടക്കന്‍, പടിഞ്ഞാറന്‍, കിഴക്കന്‍, തെക്കന്‍, വെള്ളിനേ ഴി, മാമ്പ്ര വേട്ടേക്കരന്‍ കാവ്, ആറാട്ട് കടവ്, മങ്കുഴി, തൃപ്പുലിക്കല്‍, മണപ്പുള്ളിത്തറ, ആറ്റാശ്ശേരി, മാനൂര്‍ ഭഗവതിക്ഷേത്രം, കുറ്റാനശേരി, മണലുംപുറം, ഇളംകുന്ന് ഉള്‍പ്പെടെ 17 ദേശവേകളാണ് ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത്. വിവിധ ദേശവേലകളിലായി 20 ഗജ വീരന്‍മാര്‍ പൂരപ്പറമ്പില്‍ അണിനിരന്നത് പൂരപ്രേമികളുടെ മനംനിറച്ചു. രാവിലെ ശ്രീഭൂ തബലി, വടക്കന്‍വേലയുടെ ആറാട്ട് എഴുന്നെള്ളിപ്പ്, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, ചെര്‍പ്പുളശ്ശേരി രാജേഷ് എന്നിവര്‍ നയിച്ച പഞ്ചാരിമേളം എന്നിവ നടന്നു. തുടര്‍ന്ന് ഓട്ടന്‍തുള്ളലും പ്ര സാദമൂട്ടുമുണ്ടായി. ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രി തിയ്യന്നൂര്‍ ശ്രീധരന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി കറുത്തേടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, ശിവശൈലേശ്വരം ക്ഷേത്രത്തില്‍ കണക്കില്ലത്ത് നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.വൈകീട്ടോടെ പൂരം കൊട്ടിയിറങ്ങി. കൂട്ടി എഴുന്നെള്ളിപ്പും ശിവശൈലേ ശ്വരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പും നടന്നു. പഞ്ചവാദ്യസമേതം വടക്കേനടയിലൂടെ തിരിച്ചെഴുന്നെള്ളിപ്പുമുണ്ടായി. ശനിയാഴ്ച വൈകീട്ട് യാത്രാബലി, പുഴയ്ക്കലാറാട്ട് എന്നിവയോടെ ഉത്സവം സമാപിക്കും.