മണ്ണാര്‍ക്കാട് : കത്തുന്ന വേനലില്‍ നിരത്തുകളില്‍ ഗതാഗതം നിയന്ത്രിക്കുന്ന മണ്ണാര്‍ക്കാ ട് ട്രാഫിക് പൊലിസിന് തണലേകാന്‍ വസന്തം വെഡ്ഡിംഗ് കാസില്‍ കുടകള്‍ സമ്മാനി ച്ചു. നഗരത്തില്‍ കെ.ടി.എം ഹൈസ്‌കൂളിന് മുന്‍വശത്തുള്ള വസന്തം വെഡ്ഡിംഗ് കാസി ല്‍ ഷോറൂമില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ ബാരിയില്‍ നിന്നും ട്രാ ഫിക് എസ്.ഐ രാമചന്ദ്രന്‍ കുടകള്‍ ഏറ്റുവാങ്ങി. റംസാന്‍, വിഷു ആഘോഷങ്ങളോ ടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി പുത്തന്‍ വസ്ത്രശേഖരം ഒരുക്കിയിട്ടുള്ളതായി മാനേജിംങ് ഡയറക്ടര്‍ അബ്ദുള്‍ ബാരി, സി.ഇ.ഒ മുഹമ്മദ് അനസ് എന്നിവര്‍ അറിയിച്ചു.
വെഡ്ഡിങ് ഡ്രസ്സ്, ജെന്റ്‌സ് വെയര്‍, ലേഡീസ് വെയര്‍, കിഡ്‌സ് വെയര്‍ തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമായ മുഴുവന്‍ വസ്ത്രങ്ങളുടേയും ഏറ്റവും പുതിയ സ്റ്റോക്കാണ് ഒരുക്കിയിട്ടുള്ളത്. റമദാന്‍ നോമ്പ് പ്രമാണിച്ച് ഷോറൂമിന്റെ പ്രവര്‍ത്തനസമയം 11 മണി വരെയാക്കാനും തീരുമാനിച്ചിട്ടുണ്ട്. പെരുന്നാളിന് പുതുവസ്ത്രങ്ങള്‍ വാങ്ങാന്‍ സാമ്പ ത്തികമില്ലാത്ത അര്‍ഹതപ്പെട്ട 150 പേര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ടെ ന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. തുടര്‍ന്ന് നോമ്പുതുറയും നടന്നു. അക്കൗണ്ട്‌സ് മാനേജ ര്‍ റസാഖ്, മാനേജര്‍ വിപേഷ്, പര്‍ച്ചേസ് മാനേജര്‍ മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.