മണ്ണാര്‍ക്കാട് : മാലിന്യമുക്ത നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് ബ്ലോക്ക് തല പ്രഖ്യാപനം പ്രസിഡന്റ് വി.പ്രീത നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് ചെറൂട്ടി, ബിജി ടോമി, കെ.പി ബുഷ്റ, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു, കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്രന് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി കുര്യന്, പടുവില്‍ കുഞ്ഞിമുഹമ്മദ്, ആയിഷ ബാനു കാപ്പില്‍, ഓമന രാമചന്ദ്രന്, സെക്രട്ടറി അജിത്കുമാരി എന്നിവര്‍ സംസാരിച്ചു.
