മണ്ണാര്‍ക്കാട് : സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് സമഗ്രമായ സേവനങ്ങളും ഗുണനിലവാരമുള്ള പരിചരണവും പ്രദാനം ചെയ്ത് മദര്‍കെയര്‍ ആശുപത്രിയിലെ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം. സ്ത്രീരോഗ ചികിത്സയില്‍ വിദഗ്ദ്ധ രും പരിചയസമ്പന്നരുമായ ഗൈനക്കളജിസ്റ്റുമാരുടെ സേവനം ഈ വിഭാഗത്തിലുണ്ട്. പ്രശസ്ത ഗൈനക്കോളജിസ്റ്റുമാരായ ഡോ.എം.എസ്.ആനീസ്, ഡോ.ആസ്യാ നാസര്‍, ഡോ.പി.ടി.റജീന എന്നിവരുടെ സേവനമാണ് ആ ശുപത്രിയിലുള്ളത്. വേദനരഹിത സുഖപ്രസവം, ഹൈറിസ്‌ക് പ്രഗ്‌നന്‍സി യൂണിറ്റ്, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ നവജാതശിശു തീവ്രപരിചരണ വിഭാഗം എന്നിവ ഗൈനക്കോളജി വിഭാഗത്തി ലെ പ്രത്യേകതയാണ്.
മാതൃത്വയാത്രയില്‍ മികച്ച പരിചരണം നല്‍കുന്ന മദര്‍കെയര്‍ ആശുപത്രി പുതുജീവന് സ്‌നേഹസംരക്ഷണമൊരുക്കുന്ന വിവിധ ഡെലിവറി പാക്കേജുകളും കാഴ്ചവെക്കുന്നു. സുഖപ്രസവത്തിന് 15,000 (മൂന്ന് ദിവസം), സിസേറിയന് 28,000 (നാല് ദിവസം) എന്നിങ്ങ നെയാണ് പാക്കേജുകള്‍. മരുന്നുകള്‍ക്ക് അധികതുക നല്‍കേണ്ടി വരും. ആശുപത്രിയി ലെ ലേബര്‍ റൂം ആധുനിക സൗകര്യങ്ങളോടു കൂടിയുള്ളതാണ്. എല്ലാദിവസവും 24 മണിക്കൂറും ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാകും. സേവനനിരതരായി വിദഗ്ദ്ധരായ നഴ്സിംങ് സ്റ്റാഫുകളുമുണ്ട്. ഗര്‍ഭകാല പരിശോധനയ്ക്ക് ത്രീഡി ആന്‍ഡ് ഫോര്‍ഡി അള്‍ട്രാസൗണ്ട് സ്‌കാനിംങ് സൗകര്യമുണ്ട്. കുട്ടിയുടെ ഹൃദയമിടിപ്പ് സിടിജി മോണിറ്ററിലൂടെ നിരീക്ഷിക്കുന്നതിനൊപ്പം അമ്മയുടെ വെറ്റല്‍സ് നിരന്തരം നിരീക്ഷി ക്കുകയും ചെയ്യുന്നു. പ്രസവ സമയത്ത് തുടര്‍ച്ചയായ പരിചരണം ആശുപത്രി ഉറപ്പു നല്‍ കുന്നു. താക്കോല്‍ദ്വാര പ്രസവനിര്‍ത്തല്‍ ശസ്ത്രക്രിയ സൗകര്യവും വജൈനല്‍ ഓപ്പണ്‍ സര്‍ജറികള്‍ക്കും സൗകര്യമുണ്ട്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, ഗര്‍ഭാശയ, അണ്ഡാശയ മുഴ നീക്കം ചെയ്യല്‍, ട്യൂബ് ടെസ്റ്റിംങ് (എച്ച്.എസ്.ജി), ഡയഗ്‌നോസ്റ്റിക് ഹിസ്റ്റെറോസ് കോപ്പി, എന്‍ഡോമെട്രിക്കല്‍ സാംപ്ലിംങ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.
കൗമാരക്കാരിലെ ഗൈനക്കോളജി സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്കും മദര്‍കെയര്‍ ആശുപത്രിയിലെ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ ലഭ്യമാണ്.കൗമാരക്കാരായ ഒട്ടുമിക്ക പെണ്‍കുട്ടികളും പലവിധ ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവരായിരിക്കും. ഇത്തരത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ആശുപത്രിയിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാരില്‍ നിന്നും വിദഗ്ദ്ധ അഭിപ്രായം തേടാവുന്നതാണ്. പി.സി.ഒ.ഡി, മാസമുറ സമയത്ത് ഉണ്ടാകുന്ന വേദന, എന്‍ഡോമെട്രിയോസിസ്, ജനനേന്ദ്രിയ വളര്‍ച്ച ക്രമക്കേടുകള്‍, നേരത്തെ അല്ലെങ്കില്‍ വൈകിയ ആര്‍ത്തവം, കൗമാരത്തിലെ ആര്‍ത്തവപ്രശ്നങ്ങള്‍, ലൈംഗിക ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ഇവിടെ ചികിത്സതേടാം.