മണ്ണാര്‍ക്കാട് : പൗരത്വഭേദഗതി നിയമത്തിനെതിരെ എല്‍.ഡി.എഫ്. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി നഗരത്തില്‍ രാത്രിമാര്‍ച്ച് നടത്തി. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി.കെ.ശശി, മറ്റു നേതാക്കളായ ശോഭന്‍കുമാര്‍, എ.കെ. അബ്ദുള്‍ അസീസ്, പി.ശെല്‍വന്‍, ഷൗക്കത്തലി കുളപ്പാടം, കെ. പ്രവീണ്‍, പൊറ്റശ്ശേരി മണികണ്ഠന്‍, രാജ്കുമാര്‍, റഫീക്ക് എന്നിവര്‍ സംസാരിച്ചു.