മണ്ണാര്‍ക്കാട് : അപകടമുന്നറിയിപ്പുകള്‍ വകവെയ്ക്കാതെ അവധി ദിവസങ്ങളില്‍ കുന്തിപ്പുഴയുടെ കുരുത്തിച്ചാല്‍ പ്രദേശത്തേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. തിരക്ക് കണ ക്കിലെടുത്ത് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം സബ് കലക്ടര്‍ക്ക് കത്ത് നല്‍കിയതായി കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അറിയിച്ചു. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന സന്ദര്‍ശക രുടെ തിരക്കും ബഹളവും പരിസരവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ആക്ഷേപമുണ്ട്. കാറിലും ബൈക്കുകളിലുമെല്ലാം കുടുംബസമേതമാണ് പലരുമെത്തു ന്നത്. യുവാക്കളാണ് കൂടുതലും. ഒഴിവുദിവസങ്ങളില്‍ ഈഭാഗത്ത് വാഹനങ്ങളുടെ നീണ്ട നിരകാണാമെന്ന് പറയുന്നു. പൊലിസ്, എക്‌സൈസ്, വനംവകുപ്പ് എന്നിവര്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. പഞ്ചായത്തിലെ കുടിവെള്ള സ്രോതസ് കൂടിയാണ് കുരുത്തിച്ചാല്‍. സാമൂഹ്യവിരുദ്ധ ശല്ല്യവും മറ്റും കാരണം പുഴമലിനപ്പെടാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണ മെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പയ്യനെടം വില്ലേജിലാണ് കുരുത്തിച്ചാല്‍ ഭാഗം സ്ഥിതി ചെയ്യുന്നത്. നട്ടുച്ചയ്ക്ക് പോലും തണുപ്പുള്ള തെളിഞ്ഞ ശുദ്ധമായ വെള്ള വും പ്രകൃതിയുടെസൗന്ദര്യവുമാണ് ഇവിടേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്നതിന്റെ കാരണം. പുഴയിലിറങ്ങി കുളിക്കുകയും പാറക്കെട്ടുകളില്‍ നിന്നും സെല്‍ഫിയെടു ത്തും മറ്റും ഉല്ലസിച്ചാണ് സന്ദര്‍ശകര്‍ മടങ്ങാറുള്ളത്. നാട്ടുകാര്‍ അപകടമുന്നറിയിപ്പ് നല്‍കിയാലും ആളുകള്‍ പിന്‍മാറാന്‍ കൂട്ടാക്കുന്നില്ലെന്ന ആക്ഷേപം മുന്നേയുണ്ട്. പൊലിസ് പട്രോളിംഗ് നടത്താറുണ്ട്. അവധി ദിനങ്ങളില്‍ പൊലിസിന്റെ സാന്നിദ്ധ്യം കുറയുന്നതിനൊപ്പം കാര്യമായ നിയന്ത്രണങ്ങള്‍ ഇല്ലാത്തതുമാണ് കുരുത്തിച്ചാല്‍ കാണാനെത്തുന്നവര്‍ക്ക് ഗുണമാകുന്നത്. പാറക്കെട്ടുകളും കയങ്ങളും ധാരാളമുള്ള കുരുത്തിച്ചാലില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിന് സാധ്യതയേറെയാണ്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ ഒരു ഡസനോളം ആളുകളുടെ ജീവന്‍ കുരുത്തിച്ചാലില്‍ പൊലിഞ്ഞിട്ടുണ്ട്. സമയോചിതമായി നാട്ടുകാര്‍ നടത്തിയ ഇടപെടലാണ് പലര്‍ക്കും രക്ഷയായിട്ടുള്ളത്.