Day: January 15, 2025

ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ ആള്‍ മരിച്ചു

മണ്ണാര്‍ക്കാട് : ശരീരത്തില്‍ പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ വയോധികന്‍ മരിച്ചു. വാക്കടപ്പുറം കരിയോട് ഉഴുന്നുപാടം വീട്ടില്‍ കുഞ്ഞാപ്പ (62) ആണ് മരിച്ചത്. കരിയോടുള്ള ഇദ്ദേഹത്തിന്റെ തോട്ടത്തില്‍വെച്ചായിരുന്നു സംഭവം. സമീപവാസിയായ സ്ത്രീയാണ് പൊള്ളലേറ്റനിലയില്‍ കുഞ്ഞാപ്പയെ കണ്ടത്.തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയയായിരുന്നു. നാട്ടുകാരും…

വാഹനാപകടത്തില്‍ യുവാവ് മരിച്ചു

മണ്ണാര്‍ക്കാട് : ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡില്‍ അമ്പാഴക്കോടുണ്ടായ ബെക്ക് അപകടത്തില്‍ യുവാവ് മരിച്ചു. മുണ്ടൂര്‍ പൂതനൂര്‍ പടിഞ്ഞാറെമുട്ടി രാധാകൃഷ്ണന്റെ മകന്‍ സജിത്ത് (22)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30നാണ് സംഭവം. കാഞ്ഞിരപ്പുഴയി ലുള്ള സുഹൃത്തിനെ വീട്ടിലാക്കിയശേഷം പൂതനൂരിലേക്ക് മടങ്ങും വഴിയായിരുന്നു…

സംസ്ഥാന കുറാഷ് ചാംപ്യന്‍ഷിപ്: കോട്ടോപ്പാടം സ്‌കൂളിന് മികച്ച നേട്ടം

കോട്ടോപ്പാടം : ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന 16-ാമത് സംസ്ഥാന കുറാഷ് ചാംപ്യന്‍ഷി പ്പില്‍ മികച്ചപ്രകടനം കാഴ്ചവെച്ച് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മത്സരാര്‍ഥികള്‍. സബ് ജൂനിയര്‍ വിഭാഗത്തില്‍ പൊതുവിദ്യാര്‍ഥികള്‍ക്കൊ പ്പം മത്സരിച്ച് ഭിന്നശേഷിവിദ്യാര്‍ഥിയായ കാദറിന്റെ വെള്ളിമെഡല്‍ നേട്ടം ശ്രദ്ധേയ മായി.…

ആരോഗ്യ വകുപ്പില്‍ 570 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുക ലക്ഷ്യം മണ്ണാര്‍ക്കാട് : നിര്‍മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. അസിസ്റ്റന്റ് സര്‍ജന്‍ – 35, നഴ്‌സിംഗ് ഓഫീസര്‍ ഗ്രേഡ് കക 150, ഫാര്‍മസിസ്റ്റ് ഗ്രേഡ്…

നാളെ മുതല്‍ മലമ്പുഴയില്‍ പൂക്കാലം

മലമ്പുഴ: പൂക്കളുടെ വിസ്മയലോകമൊരുക്കി മലമ്പുഴ ഉദ്യാനത്തില്‍ പുഷ്‌പോത്സവം നാളെ തുടങ്ങും. ജലസേചന വകുപ്പും ഡി.ടി.പി.സിയും സംയുക്തമായാണ് ഈ മാസം 22 വരെ നീണ്ടുനില്‍ക്കുന്ന പുഷ്‌പോത്സവം ഒരുക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടുവരെയാണ പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20…

നാക് ഉന്നതതല സംഘം കല്ലടി കോളജില്‍ സന്ദര്‍ശനത്തിനെത്തുന്നു

മണ്ണാര്‍ക്കാട് : രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ ത്തനങ്ങള്‍ പരിശോധിച്ച് മികവിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കുന്ന നാഷ ണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലി ന്റെ (നാക്) ഉന്നത തല സംഘം വ്യാഴം, വെള്ളി ദിവസങ്ങളില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ്.…

അലനല്ലൂര്‍ നീതി ലാബില്‍ മെഗാ ഹെല്‍ത്ത് ചെക്കപ്പ് ക്യാംപ് നാളെ

എട്ടാം വാര്‍ഷിക നിറവില്‍ നീതി ലാബ് അലനല്ലൂര്‍ : അലനല്ലൂര്‍ ഇ.എം.എസ്. മെമ്മോറിയല്‍ നീതി മെഡിക്കല്‍ ലാബ് ആന്‍ഡ് ഡയഗ്നോസ്റ്റിക് സെന്ററില്‍ മെഗാ ഹെല്‍ത്ത് ചെക്കപ്പ് ക്യാംപ് നാളെ രാവിലെ 6.30 മുത ല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുമെന്ന്…

പെട്രോള്‍ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍

ഒറ്റപ്പാലം : വാണിവിലാസിനിയില്‍ വീട്ടിലേക്ക പെട്രോള്‍ ബോംബെറിഞ്ഞ് നിര്‍മാണ തൊഴിലാളികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റ കേസിലെ പ്രതി പൊലിസിന്റെ പിടിയില്‍. ചുനങ്ങാട് മണയങ്കത്ത് വീട്ടില്‍ നീരജ് (32) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 2.3നാണ് കേസിനാസ്പദമായ സംഭവം. പെട്രോള്‍ ബോംബെറിഞ്ഞതിനെ…

വിദ്വേഷം വമിപ്പിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം: വിസ്ഡം

അലനല്ലൂര്‍ : സമൂഹത്തില്‍ ബോധപൂര്‍വ്വം നിരന്തരമായി വിദ്വേഷ പ്രസംഗം നടത്തി വര്‍ഗീയ ധ്രുവീകരണം നടത്തുന്നവരെ ഒറ്റപ്പെടുത്തുകയും അവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് വിസ്ഡം എടത്തനാട്ടുകര മണ്ഡലം മുജാഹിദ് ആദര്‍ശ സമ്മേളനം ആവശ്യപ്പെട്ടു. പ്രമാണ നിഷേധത്തിന്റെ പര്യവസാനം എന്ന പ്രമേയത്തില്‍ കോട്ടപ്പള്ളയില്‍…

മണ്ണാര്‍ക്കാട്ടെ വാഹനവകുപ്പിന് വണ്ടി കിട്ടി, അടുത്തദിവസം ഇവിടെത്തും

മാസങ്ങളായി നേരിടുന്ന യാത്രാപ്രയാസങ്ങള്‍ അവസാനിക്കുന്നതിന്റെ ആശ്വാസത്തില്‍ ഉദ്യോഗസ്ഥര്‍ മണ്ണാര്‍ക്കാട് : ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സഞ്ചരിക്കാന്‍ വാഹനമില്ലാതെ കഴിഞ്ഞ എട്ടുമാസക്കാലത്തോളം മണ്ണാര്‍ക്കാട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരമാകുന്നു. സബ് ആര്‍.ടി. ഓഫിസിന് പുതിയ വാഹനം അനുവദിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിറങ്ങി.…

error: Content is protected !!