മണ്ണാര്‍ക്കാട് : പോയകാലചരിത്രത്തിന്റെ ശേഷിപ്പായി നെല്ലിപ്പുഴയ്ക്ക് കുറുകെ കിട ക്കുന്ന ബ്രിട്ടീഷ് നിര്‍മിത ഇരുമ്പുപാലം നവീകരിക്കാന്‍ നഗരസഭയ്ക്ക് പദ്ധതി. പതി റ്റാണ്ടുകളായി അവഗണനയില്‍ കിടക്കുന്ന പാലം സംരക്ഷിച്ച് മോടിപിടിപ്പിക്കാനാണ് നീക്കം. ഇതിനായി 25ലക്ഷം രൂപ നഗരസഭ നീക്കിവെച്ചിട്ടുണ്ട്. വിശദമായ പ്രൊജക്ട് റിപ്പോര്ട്ടിന്മേല് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭ്യമാകുന്നപക്ഷം ടെന്‍ഡര്‍ ക്ഷണിക്കുമെന്ന് നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ അറിയിച്ചു. സാങ്കേതിക വൈദഗ്ദ്ധ്യംകൊണ്ട് ശ്രദ്ധേയമായ പാലത്തെ നവീകരിച്ച് വിനോദവിശ്രമ കേന്ദ്രമാക്കി മാറ്റുന്നതിന് അനുമതി തേടി നഗരസഭ ദേശീയപാത അതോറിറ്റിക്ക് കത്ത് നല്‍കിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് നല്കിയ കത്തിന് അടുത്തിടെയാണ് അനുമതി ലഭിച്ചത്. ഇതുപ്രകാരമാണ് നഗരസൗന്ദര്യവല്ക്കണ പ്രവൃത്തികളിലുള്പ്പെടുത്തി പാലം നവീകരിക്കാന്‍ പോകുന്നത്.
പാലം മോടിപിടിപ്പിച്ച് വിനോദ-വിശ്രമകേന്ദ്രമൊരുക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. പാലത്തിന്റെ ഒരു ഭാഗത്തായി താല്‍ക്കാലിക സ്റ്റേജ് നിര്‍മിക്കുന്നതുവഴി വിവിധ പരി പാടികളുടെ പൊതുവേദിക്കുള്ള സൗകര്യമൊരുക്കാം. പാലത്തിനുകീഴെ ചെറിയ നടപ്പാ തയോടുകൂടി ഉദ്യാനം നിര്‍മിച്ച് ആകര്ഷണീയമാക്കാമെന്നും നിര്‍ദേശമുണ്ട്. സഞ്ചാരി കള്‍ക്ക് ഭക്ഷണംകഴിക്കാനും വിശ്രമിക്കാനുമുള്ള ഇടം, കൈവരികളില്‍ എല്‍.ഇ.ഡി. ബള്‍ബുകള്‍ സ്ഥാപിക്കല്‍, സ്വാഗത ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, പാലത്തിന്റെ സുര ക്ഷ ഉറപ്പാക്കി പാലത്തിനു മുകളില്‍ ട്രസ് വര്‍ക്ക് ചെയ്ത ഷീറ്റ് മേയുക, പാലത്തിലെ റോ ഡ് ടൈല്‍സ് പാകി വൃത്തിയാക്കുക, വശങ്ങളിലായി ചാരുബെഞ്ചുകള്‍ സ്ഥാപിക്കുക, പുഴ മലിനമാക്കാതെ ഇ- ടോയ്ലറ്റ് സ്ഥാപിക്കുക, പുഴയുടെ രണ്ടു തീരങ്ങളും സംരക്ഷണ ഭിത്തികെട്ടുക, പാലത്തിന്റെ നിര്മാണവിവരങ്ങള് ഉള്‍പ്പെടുത്തിയുള്ള ബോര്‍ഡ് സ്ഥാ പിക്കുക എന്നിവയെല്ലാം ചെയ്താല്‍ കൂടുതല്‍ ആകര്‍ഷണീയമാകും.
പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ മണ്ണാര്‍ക്കാട്ടേക്കുള്ള സ്വാഗതകവാടമാണ് നെല്ലിപ്പുഴ പഴയപാലം. കരിങ്കല്‍ തൂണുകളില്‍ ബലമേറിയ ഇരുമ്പുകള്‍ ഘടിപ്പിച്ചാണ് പുഴയ്ക്കു കുറുകെ പാലം നിര്‍മിച്ചിട്ടുള്ളത്. വലിയ ചരക്കു വാഹനങ്ങളുള്‍പ്പടെ ഒരു കാലത്ത് സുഗമമായി കടന്നുപോയത് ഈ പാലത്തിലൂടെയായിരുന്നു. പാലത്തിന്റെ വശങ്ങളിലുള്ള കൈവരികളും ഇരുമ്പുതൂണുകള്കൊണ്ടുള്ളതാണ്. നൂറ്റാണ്ടുകള്‍ പിന്നിട്ട പാലത്തിന് കാര്യമായ തകരാറുകളില്ല. പുതിയ കോണ്‍ക്രീറ്റ് പാലം നിര്‍മിച്ച തോടെയാണ് ഇരുമ്പുപാലം ഉപയോഗശൂന്യമായത്. മാലിന്യം തള്ളലിന്റെയും അനധി കൃത പാര്ക്കിങിന്റെയും കേന്ദ്രമായും പാലം ഇടക്കാലത്ത് മാറിയിരുന്നു. പരാതികളു യര്ന്നതിന്റെ അടിസ്ഥാനത്തില്‍ പരിശോധനകളും വൃത്തിയാക്കലും നടക്കുന്നതിനാ ല്‍ മാലിന്യമുക്തമാണ് പാലം. വലിയ വാഹനങ്ങളുടെ പാര്‍ക്കിങും നിരോധിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുള്‍പ്പടെയുള്ള നിരവധി കാല്‍നടയാത്രക്കാരുടെ ആശ്രയംകൂടിയാണ് ഈ പാലം. വിവിധ വ്യക്തികള്‍ , സംഘടനകള്‍, കൂട്ടായ്മകള്‍ എന്നിവരുടെയെല്ലാം പൊതു ആവശ്യമായിരുന്നു ഇരുമ്പുപാലം പൈതൃകസ്മാരകമാക്കി നിലനിര്‍ത്തണമെന്നത്.
