മണ്ണാര്‍ക്കാട് : രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ ത്തനങ്ങള്‍ പരിശോധിച്ച് മികവിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കുന്ന നാഷ ണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലി ന്റെ (നാക്) ഉന്നത തല സംഘം വ്യാഴം, വെള്ളി ദിവസങ്ങളില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജില്‍ സന്ദര്‍ശനം നടത്തും. ഇതു നാലാം തവണയാണ് നാക് കോളജില്‍ സന്ദര്‍ശനം നടത്തുന്ന ത്. മധ്യപ്രദേശ് ഇന്‍ഡോര്‍ ശ്രീവൈഷ്ണവ് വിദ്യാപീഠ് വിദ്യാലയ വൈസ് ചാന്‍സിലര്‍ ഡോ. ഉപീന്ദര്‍ ധാര്‍, കര്‍ണാടക മാണ്ഡ്യ സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫ. ഡോ.രാമു നരേശ് ഗൗഢ, ഹരിയാന അമ്പാല സനാതന ധര്‍മ്മ കോള ജിലെ പ്രിന്‍സിപ്പല്‍ ഡോ.രജീന്ദര്‍ സിംഗ് എന്നിവരാണ് സംഘത്തിലുള്ളത്. കോളജി ന്റെ അക്കാദമിക നിലവാരം, പഠനബോധന പ്രക്രിയ, ഗവേഷണം, സമൂഹ്യസേവനം, ഭൗതിക സാഹച ര്യങ്ങള്‍, വിദ്യാര്‍ഥി ക്ഷേമം തുടങ്ങിയ മേഖലകളിലെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്ത നമാണ് വിലയിരുത്തുക. നിലവില്‍ കോളജിന് നാക് എപ്ലസ് ഗ്രേഡാണ് ഉള്ളത്. സന്ദര്‍ ശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയ തായി കോളജ് മാനേജ്‌മെ ന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.കെ സയ്യിദ് അലി, പ്രിന്‍ സിപ്പല്‍ ഡോ.സി രാജേഷ്, കോര്‍ഡിനേറ്റര്‍മാരായ ഡോ.എ.അസ്ഹര്‍, പ്രൊഫ. പി.എം സലാഹുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.