കോട്ടോപ്പാടം : ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന 16-ാമത് സംസ്ഥാന കുറാഷ് ചാംപ്യന്‍ഷി പ്പില്‍ മികച്ചപ്രകടനം കാഴ്ചവെച്ച് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മത്സരാര്‍ഥികള്‍. സബ് ജൂനിയര്‍ വിഭാഗത്തില്‍ പൊതുവിദ്യാര്‍ഥികള്‍ക്കൊ പ്പം മത്സരിച്ച് ഭിന്നശേഷിവിദ്യാര്‍ഥിയായ കാദറിന്റെ വെള്ളിമെഡല്‍ നേട്ടം ശ്രദ്ധേയ മായി. സബ് ജൂനിയര്‍, കേഡറ്റ് വിഭാഗങ്ങളില്‍ അശ്വതി, ദേവിക, ഷിബിന, സാധിക, ഫിദ, നഹ്ന, നഹ് ല, ഫര്‍വിന്‍, ഹിദാഷ്, നിഷാമുദ്ദീന്‍, അഭിനവ് എന്നിവര്‍ക്ക് ദേശീയ തലത്തിലേക്ക് സെലക്ഷന്‍ ലഭിച്ചു. കേഡറ്റ് ഗേള്‍ വിഭാഗത്തില്‍ ദേവികയും കേഡറ്റ് ബോയ്‌സ് വിഭാഗത്തില്‍ ഹിദാഷും ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ആശ്വതിയും പ്രൊ മിസിംങ് പ്ലേയറായി തിരഞ്ഞെടുക്കപ്പെട്ടു. മിനി സബ്ജൂനിയര്‍ വിഭാഗത്തില്‍ യാസിന്‍ ബെസ്റ്റ് പ്ലേയറായും തിരഞ്ഞെടുക്കപ്പെട്ടു. കോട്ടോപ്പാടം സ്‌കൂള്‍ ഉള്‍പ്പെട്ട പാലക്കാട് ജില്ല 145 പോയിന്റ് നേടി ചാംപ്യന്‍ഷിപ്പില്‍ റണ്ണറപ്പായി. സ്‌കൂളിലെ കായിക അധ്യാ പകരായ ഷിജി ജോര്‍ജ്, കെ.പി റിയാസ് എന്നിവരേയും ചാംപ്യന്‍ഷിപ് താരങ്ങളേയും സ്റ്റാഫും പി.ടി.എയും അഭിനന്ദിച്ചു.