അലനല്ലൂര്‍ : സമൂഹത്തില്‍ ബോധപൂര്‍വ്വം നിരന്തരമായി വിദ്വേഷ പ്രസംഗം നടത്തി വര്‍ഗീയ ധ്രുവീകരണം നടത്തുന്നവരെ ഒറ്റപ്പെടുത്തുകയും അവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് വിസ്ഡം എടത്തനാട്ടുകര മണ്ഡലം മുജാഹിദ് ആദര്‍ശ സമ്മേളനം ആവശ്യപ്പെട്ടു. പ്രമാണ നിഷേധത്തിന്റെ പര്യവസാനം എന്ന പ്രമേയത്തില്‍ കോട്ടപ്പള്ളയില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി റഷീദ് കൊട ക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി അധ്യക്ഷനായി. മൂസ സ്വലാഹി വിഷയാവതരണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരി ങ്ങല്‍ത്തൊടി, ജില്ലാ ജോ. സെക്രട്ടറി ഒ. മുഹമ്മദ് അന്‍വര്‍, അലനല്ലൂര്‍ മണ്ഡലം സെക്ര ട്ടറി എം. കെ. സുധീര്‍ ഉമ്മര്‍, എടത്തനാട്ടുകര മണ്ഡലം സെക്രട്ടറി സാദിഖ് ബിന്‍ സലീം, ട്രഷറര്‍ ഒ.പി. ഷാജഹാന്‍, വിസ്ഡം യുത്ത് മണ്ഡലം പ്രസിഡന്റ് എം. മുഹമ്മദ് റാഫി, സെക്രട്ടറി എന്‍. ഷഫീഖ് എന്നിവര്‍ സംസാരിച്ചു.