കാഞ്ഞിരപ്പുഴ : കേരളത്തിലെ മനുഷ്യരുടെ വേദനകളെല്ലാം പ്രതിഫലിക്കുന്നതായി രിക്കും നിലമ്പൂര്ഉപതിരഞ്ഞെടുപ്പു ഫലമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പിവി അന്‍വര്‍.ചിറക്കല്പടിയില് ആരംഭിച്ച പാര്‍ട്ടിയുടെ കോങ്ങാട് നിയോജക മണ്ഡലം ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപതിരഞ്ഞെ ടുപ്പു ഫലം പിണറായിസത്തിനെതിരെയുള്ള വിധി ആയിരിക്കും. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും മാത്രം അധികാര കേന്ദ്രമായി സര്‍ക്കാര്‍. ഒട്ടേറെ ആരോപണ ങ്ങള് വരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരും അതുമായി ബന്ധപ്പെട്ടു കിടക്കുന്നു. മുഖ്യ മന്ത്രിയുടെ ന്യായീകരണവും ഏശുന്നില്ല. മുതലാളിത്ത രാഷ്ട്രീയമാണു നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു മലയോര മേഖലകളില്‍ ജനങ്ങള്‍ ജീവിക്കാന്‍ പാടുപെടുന്നു ജനങ്ങള്‍ മരിച്ചു വീഴുമ്പോള്‍ വനമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാ ണെന്നും അദ്ദേഹം പറഞ്ഞു. ആശാസമരം വനിതാസിപിഒറാങ്ക് ഹോള്‍ഡേഴ്സ് എന്നി വര് നടത്തുന്ന സമരത്തോടു സര്‍ക്കാര്‍ നീതികാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോങ്ങാട് നിയോജക മണ്ഡലം കോ ഓര്‍ജിനേറ്റര്‍ നിയാസ് ഒമേഗ അധ്യക്ഷനായി. സം സ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഹംസപുറക്കാട്. മറ്റു നേതാക്കളായ അന്‍വര്‍ പുതുക്കോട്, എം.ഷൈബ, അശ്വതി ജോയി.സി.ടി.അലി എന്നിവര്‍ സംസാരിച്ചു.
