എട്ടാം വാര്‍ഷിക നിറവില്‍ നീതി ലാബ്
അലനല്ലൂര്‍ : അലനല്ലൂര്‍ ഇ.എം.എസ്. മെമ്മോറിയല്‍ നീതി മെഡിക്കല്‍ ലാബ് ആന്‍ഡ് ഡയഗ്നോസ്റ്റിക് സെന്ററില്‍ മെഗാ ഹെല്‍ത്ത് ചെക്കപ്പ് ക്യാംപ് നാളെ രാവിലെ 6.30 മുത ല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുമെന്ന് ലാബ് അധികൃതര്‍ അറിയിച്ചു. ഏറ്റവും ചുരു ങ്ങിയ ചെലവില്‍ ആരോഗ്യപരിശോധന നടത്താനാകും.അലനല്ലൂര്‍ സര്‍വീസ് സഹകര ണ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നീതി ലാബിന്റെ എട്ടാം വാര്‍ഷികത്തോടനുബ ന്ധിച്ചാണ് ക്യാംപ് ഒരുക്കിയിട്ടുള്ളത്. ജീവിത ശൈലി രോഗങ്ങള്‍ ഉള്‍പ്പടെ 1500 രൂപയോ ളം നിരക്ക് വരുന്ന പരിശോധനകള്‍ 300 രൂപയ്ക്ക് നടത്താനാകും.ഈ ആനൂകൂല്ല്യം അന്നേദിവസം മാത്രമേ ലഭ്യമാകൂവെന്നും ലാബ് അധികൃതര്‍ അറിയിച്ചു. സംതൃപ്തരായ രണ്ട് ലക്ഷത്തിലധികം ഗുണഭോക്താക്കളുമായാണ് നീതി ലാബ് എട്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വിദഗ്ദ്ധരായ ലാബ് ടെക് നീഷ്യന്‍മാരുടെ നേതൃത്വത്തിലാണ് ഏറ്റവും കുറഞ്ഞചെലവില്‍ അന്താരാഷ്ട്ര നില വാരമുള്ള ലാബ് റിപ്പോര്‍ട്ടുകള്‍ അലനല്ലൂരുകാര്‍ക്ക് നീതി ലാബ് ലഭ്യമാക്കുന്നത്. ഗുണ ഭോക്താക്കളുടെ സൗകര്യാര്‍ഥം നിരവധിയായ ആരോഗ്യപരിശോധനകള്‍ ചുരുങ്ങിയ ചെലവില്‍ ഒരുക്കുന്നതില്‍ നീതി ലാബ് മുന്‍പന്തിയില്‍ പ്രവര്‍ത്തിക്കുന്നു. ഡോക്ടറുടെ സേവനവും ലാബില്‍ ലഭ്യമാക്കുന്നുണ്ട്. എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് നാല് മുതല്‍ ആറു മണിവരെ മാലാപ്പറമ്പ് എം.ഇ.എസ്. മെഡിക്കല്‍ കോളജിലെ ഡയബറ്റോളജിസ്റ്റ് ഡോ.മിന്‍ഹാജിന്റെ സേവനം നീതി ലാബില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:7510 890 850.