ഒറ്റപ്പാലം : വാണിവിലാസിനിയില്‍ വീട്ടിലേക്ക പെട്രോള്‍ ബോംബെറിഞ്ഞ് നിര്‍മാണ തൊഴിലാളികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റ കേസിലെ പ്രതി പൊലിസിന്റെ പിടിയില്‍. ചുനങ്ങാട് മണയങ്കത്ത് വീട്ടില്‍ നീരജ് (32) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 2.3നാണ് കേസിനാസ്പദമായ സംഭവം. പെട്രോള്‍ ബോംബെറിഞ്ഞതിനെ തുടര്‍ ന്ന് കോഴിക്കോട് സ്വദേശികളായ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ രണ്ട് പേരുടെ നിലഗുരുതരമാണ്. പൊലിസ് വീട് പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ കുറിച്ച് സൂച ന ലഭിച്ചത്. ഇയാള്‍ സംഭവമുണ്ടായ വീടിന്റെ മുമ്പിലാണ് താമസം.
കൃത്യത്തിന് ശേഷം യുവാവ് മുന്‍കാലങ്ങളില്‍ ജോലിചെയ്ത കണ്ണൂര്‍, എറണാകുളം, കോ ഴിക്കോട് എന്നിവട ങ്ങളിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പൊലിസ് നാല് സംഘങ്ങളാ യി വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണത്തിനായി തിരിക്കുകയായി രുന്നു. കേരളം വിട്ട് പോകാനുള്ള സാധ്യതയും കണക്കിലെടുത്ത് തമിഴ്‌നാട്ടിലേക്കും അ ന്വേഷണം വ്യാപിപ്പിച്ചിരുന്നു. കോയമ്പത്തൂര്‍ സുന്ദപാളയത്തുനിന്നും കണ്ടെത്തിയ യു വാവിനെ അതിസാഹസികമായി പിടികൂടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കേസ് രജി സ്റ്റര്‍ ചെയ്ത് 30 മണിക്കൂറിനകമാണ് ഒറ്റപ്പാലം പൊലിസ് പ്രതിയെ പിടികൂടി യത്. ജില്ലാ പൊലിസ് മേധാവി അജിത്കുമാറിന്റെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ ഡി. വൈ.എസ്. പി. പി. മനോജ്കുമാറിന്റെ നേതൃത്വത്തില്‍ ഒറ്റപ്പാലം പൊലിസ് ഇന്‍സ്‌പെക്ടര്‍ എ.അജീ ഷ്, എസ് എം. സുനില്‍, പ്രൊബേഷണല്‍ എസ്.ഐ. കെ.എസ് ഹരിദേവ്, എസ്. ഐമാ രായ ഉണ്ണികൃഷ്ണന്‍, കെ.ജയകുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ രാമ ദാസ്, ജയരാജന്‍, എച്ച്. ഹര്‍ഷാദ്, ടി.ആര്‍ സജിത്ത്, ശിവശങ്കരന്‍, വിനീഷ് കുമാര്‍, രാജേ ഷ്, പി.ബി സുഭാഷ് എന്നിവരാണ് അന്വേഷണത്തിലുണ്ടായിരുന്നത്.