മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്ടെ മികച്ച പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനമായ ഐ.ടി. എച്ച്. ഇന്‍സ്റ്റിറ്റിയൂഷനില്‍ വിവിധ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള അഡ്മിഷന് ആരംഭിച്ചു. ആതുരസേവനം, ഹോട്ടല്‍വ്യവസായം, വിനോദസഞ്ചാരം എന്നീ മേഖല കളില്‍ ജോലിസാധ്യതകളേറെയുള്ള ഹോട്ടല്‍ മാനേജ്മെന്റ്, ഹോസ്പിറ്റല്‍ മാനേജ്മെ ന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, നഴ്സിങ്, ഫാര്‍മസി, ലാബ് ടെക്നീഷ്യന് എന്നീ കോഴ്സു കളുടെ പുതിയ ബാച്ചിലേക്കാണ് അഡ്മിഷന് തുടങ്ങിയിട്ടുള്ളത്.
വളരെയധികം ഡിമാന്‍ഡും എക്കാലവും നിലനില്ക്കുന്നതുമായ ഈ പ്രൊഫഷണല്‍ കോഴ്സുകള്‍ കുറഞ്ഞ ഫീസ് നിരക്കില്‍ ഐ.ടി.എച്ച്. ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നും പൂര്. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, ബിരുദം, ബിരുദാനന്തരം ബിരുദം എന്നിവയാണ് യോഗ്യത. കോഴ്സുകള്‍ ഒന്ന്, രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാ ക്കാം. സങ്കീര്‍ണമായ പഠനവിഷയങ്ങളുമില്ല.സൗഹൃദമായ പഠനാന്തരീക്ഷമാണ് ഇന്‍സ്റ്റിറ്റിയൂഷന്റെ പ്രത്യേ കത. വിദഗ്ദ്ധരും പരിചയസമ്പന്നരുമാണ് ഇവിടുത്തെ ഫാക്കല്റ്റികള്. വിദ്യാര്‍ഥികളി ല്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനായി മോട്ടിവേഷന്‍, വ്യക്തിത്വ വികസന ക്ലാസുക ളും നല്കുന്നു. പഠനശേഷം പരിശീലനവും ജോലിയും സ്ഥാപനം ഉറപ്പുനല്‍കുമെന്ന് പ്രിന്‍സിപ്പല്‍ പ്രമോദ്.കെ ജനാര്ദ്ദനന് അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നേറ്റീവ് സ്കില്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് ട്രെയിനിംങ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.എച്ച് ഇന്സ്റ്റിറ്റിയൂഷന് മൂല്യവത്തായ വിദ്യാഭ്യാസം നല്കി വിദ്യാര്‍ഥിയുടെ ജീവിതം സുരക്ഷിതമാക്കുകയെന്ന ലക്ഷ്യമാണ് മുന്നോട്ടുവെയ്ക്കുന്നത്. പ്രൊഫഷനല്‍ കോഴ്സുകള്‍ പഠിച്ചയാള്‍ മറ്റു ഉദ്യോഗാര്‍ഥികളില്‍ നിന്നും വ്യത്യസ്തനായിരിക്കുമെന്ന് മാത്രമല്ല പ്രതിസന്ധികളെ സമര്‍ത്ഥമായും ക്രിയാത്മ കമായും കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ളവരായിരിക്കും. സുഭദ്രമായ ജോലിയിലൂടെ ജീവിതവും സുരക്ഷിതമാക്കാം. കഴിഞ്ഞ 13 വര്‍ഷത്തിനിടെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. ഇവരില്‍ പലരും ഇന്ത്യക്ക് അകത്തും പുറത്തുമായി ജോലി ചെയ്തുവരുന്നു. സംരഭകരായവരും പൂര്വവിദ്യാര്ഥികളിലുണ്ട്.
അറിവും പ്രയോഗികതയും ഉയര്‍ന്ന നിലവാരവുമുള്ള വിദ്യാര്‍ഥിസമൂഹത്തെ നാടിന് സമര്‍പ്പിക്കുകയാണ് ഐ.ടി.എച്ച്. ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂഷന്. മണ്ണാര്‍ക്കാട് കോടതിപ്പ ടി, എ.ആര്.പ്ലാസയില്‍ രണ്ടാം നിലയിലാണ് ഐ.ടി.എച്ച് ഇന്സ്റ്റിറ്റിയൂഷന് പ്രവര്‍ത്തി ക്കുന്നത്. അഡ്മിഷന് 8593989896, 9562589896 എന്നീ നമ്പറുകളില്‍ വിളിക്കുക.
