അലനല്ലൂര്‍: ലഹരിയടക്കമുള്ള പല അധാര്‍മികതകളുടെയും വ്യാപനത്തിന് കാരണ മാകുന്ന നൈറ്റ് ലൈഫ് സംസ്കാരം നാടിന്റെ പുരോഗതിക്ക് അത്യന്തം അപകടകര മാണെന്ന് വിസ്ഡം സ്റ്റുഡന്റ്സ് എടത്തനാട്ടുകര മണ്ഡലം സമിതി കോട്ടപ്പള്ളയില്‍ സംഘടിപ്പിച്ച ധര്‍മസമര സംഗമം അഭിപ്രായപ്പെട്ടു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതി മെയ് 11ന് പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്സ് കോണ്‍ ഫറന്‍സിന്റെ പ്രചാരണ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ പ്രസിഡന്റ് അഷ്റഫ് അല്‍ ഹികമി ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ ജോ. സെക്രട്ടറി ഒ. മുഹമ്മദ് അന്‍വര്‍ അധ്യക്ഷനായി.മലപ്പുറം ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ ഡയറക്ടര്‍ ഫൈസല്‍ മൗലവി പുതുപ്പറമ്പ് മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. ഷാനവാസ്, ഗ്രാമ പഞ്ചായത്ത് അംഗം അലി മഠത്തൊടി, വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി റിഷാദ് അല്‍ ഹികമി, പൂതാനി നസീര്‍ ബാബു, എ.പി മാനു, ഷമീം കരുവള്ളി, അഹമ്മദ് സുബൈര്‍ പാറോക്കോട്ട്, കെ.ടി ഹംസപ്പ, റഹീസ് എടത്തനാട്ടുകര, അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, ഹംസ മാടശ്ശേരി, ടി.കെ. ഷഹീര്‍ അല്‍ ഹികമി, എം. മുഹമ്മദ് റാഫി, എന്‍. ശഫീഖ് പടിക്കപ്പാടം, മന്‍സൂര്‍ ആലക്കല്‍, ടി.കെ. മുഹമ്മദ്, എം. അബ്ദുറസാഖ് സലഫി, നജീബ്, വസീം കാവനൂര്‍, മന്‍സൂര്‍ സലഫി എന്നിവര്‍ സംസാരിച്ചു.
