Day: January 21, 2025

സഹൃദയ സംഘം വാര്‍ഷികമാഘോഷിച്ചു

മണ്ണാര്‍ക്കാട് : പാറപ്പുറം സഹൃദയ സ്വയംസഹായ സംഘം രണ്ടാം വാര്‍ഷികാഘോഷി ച്ചു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. മന്നം നഗറിലെ എന്‍.എസ്.എസ്. കരയോഗ മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ആര്‍. ബാലകൃഷ്ണന്‍ അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ വത്സലകുമാരി, കണ്‍വീനര്‍…

റീടാര്‍ ചെയ്ത വേങ്ങ-കണ്ടമംഗലം റോഡ് നാടിന് സമര്‍പ്പിച്ചു

കോട്ടോപ്പാടം : ജില്ലാ പഞ്ചായത്തിന്റെ 2023 -2024 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി റീ ടാറിംഗ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച വേങ്ങ- കണ്ടമംഗലം റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്‍ബാന്‍ ടീച്ചര്‍ നിര്‍വ്വഹിച്ചു. കോട്ടോപ്പാടം പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ…

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: മണ്ണാര്‍ക്കാട്ടെ 14 റോഡുകള്‍ക്ക് കൂടി ഭരണാനുമതി

മണ്ണാര്‍ക്കാട് : തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണാര്‍ക്കാട് നി യോജകമണ്ഡലത്തിലെ 14 റോഡുകളുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അറിയിച്ചു.2024- 25 ബജറ്റില്‍ വകയിരുത്തിയ മണ്ണാര്‍ക്കാ ട് നഗരസഭ, കൂടാതെ അഗളി, പുതൂര്‍, ഷോളയൂര്‍, തെങ്കര,…

നെല്ലിപ്പുഴ-ആനമൂളി റോഡ്; ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

തെങ്കര:നെല്ലിപ്പുഴ – ആനമൂളി റോഡ് നവീകരണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷ ന്‍ കൗണ്‍സില്‍ രൂപീകരിച്ചു. റോഡുപണി സകലമേഖലകളിലും പ്രതിസന്ധി സൃഷ്ടി ക്കുന്ന സാഹചര്യത്തിലാണ് പ്രദേശവാസികളുടെയും രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികളുടെ നേതൃത്വത്തില്‍ കൂട്ടായ്മ രൂപീകരിച്ചത്.…

അശ്വമേധം 6.0: വകുപ്പുതല ഏകോപന യോഗം ചേര്‍ന്നു

പാലക്കാട് : കുഷ്ഠ രോഗ നിര്‍ണയ ഭവന സന്ദര്‍ശന കാംപയിനായ അശ്വമേധം 6.0ന്റെ ഭാഗമായി ജില്ലാ കളക്ടറേറ്റില്‍ വകുപ്പുതല ഏകോപന യോഗം ചേര്‍ന്നു. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ ജനു വരി 30 മുതല്‍ ഫെബ്രുവരി 12…

മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചു; പ്രധാന അധ്യാപകന് നേരെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൊലവിളി

പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതിന് അധ്യാപകര്‍ക്ക് നേരെ വധഭീഷണി യുയര്‍ത്തി വിദ്യാര്‍ഥി. ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവമു ണ്ടായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകന് നേരെ കൊലവിളി നടത്തി യത്. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത്…

കോട്ടോപ്പാടം സ്‌കൂള്‍ വാര്‍ഷികമാഘോഷിച്ചു

കോട്ടോപ്പാടം : കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 49-ാം വാര്‍ഷികം ആഘോഷിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാ ത്രയയപ്പും നല്‍കി. വി.കെ ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത അധ്യക്ഷയായി. പൊതുവിദ്യാഭ്യാസ വകുപ്പ്…

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മണ്ണാര്‍ക്കാട് : മുക്കണ്ണത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുല്ലശ്ശേരി കാവുങ്ങല്‍ വീട്ടില്‍ പരേതനായ രാമന്റെ മകന്‍ ജയകൃഷ്ണന്‍ (24) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ മുക്കണ്ണത്ത് ഓട്ടോകാറും ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജയകൃഷ്ണന് പരിക്കേറ്റത്. ഉടന്‍…

മെക്‌സെവന്‍ വ്യായാമ കൂട്ടായ്മ അലനല്ലൂരില്‍ തുടങ്ങി

അലനല്ലൂര്‍ : മെക്‌സെവന്‍ പ്രഭാത വ്യായാമ കൂട്ടായ്മക്ക് അലനല്ലൂരിലും തുടക്കമായി. ചന്തപ്പടി ക്രസന്റ് പ്ലാസയില്‍ നടന്ന വ്യായാമ പരിശീലനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസി ഡന്റ് റഷീദ് ആലായന്‍,…

എടത്തനാട്ടുകര യുവജന കൂട്ടായ്മക്ക് പുതിയ ഭാരവാഹികള്‍

അലനല്ലൂര്‍ : മലയോരഗ്രാമമായ എടത്തനാട്ടുകരയില്‍ ജീവകാരുണ്യ സേവന രംഗത്ത് ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന എടത്തനാട്ടുകര യുവജന കൂട്ടായ്മയെ 2025-26 വര്‍ഷം കരുത്തോടെ നയിക്കാന്‍ പുതിയ ഭാരവാഹികളായി. നാല്‍പതോളം അംഗങ്ങള്‍ അടങ്ങു ന്ന പുതിയ കമ്മിറ്റിക്കാണ് രൂപം നല്‍കിയത്. അലി മഠത്തൊടി (ചെയര്‍മാന്‍),…

error: Content is protected !!