Day: July 30, 2022

വീട്ടമ്മയുടെ മാലകവര്‍ന്ന സംഭവം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു

മണ്ണാര്‍ക്കാട് വടക്കുമണ്ണത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തി ലെ പ്രതികളെ മണ്ണാര്‍ക്കാടെത്തിച്ച് പൊലീസ് തെളിവെടുത്തു. മല പ്പുറം ഏറനാട് ആമയൂര്‍ കടവില്‍ വീട്ടില്‍ നിസാര്‍ (31),മൊറയൂര്‍ ആനക്കല്ലിങ്കല്‍ വീട്ടില്‍ സുബൈര്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍.ഇരുവരേയും മറ്റൊരു കേസില്‍ തൃശ്ശൂര്‍ ഒല്ലൂര്‍…

തെങ്ങില്‍ നിന്ന് വീണ് ചെത്തുതൊഴിലാളി മരിച്ചു

മണ്ണാര്‍ക്കാട്: തെങ്ങില്‍ നിന്ന് വീണ് ചെത്തുതൊഴിലാളി മരിച്ചു. തത്തേങ്ങലത്തെ അരീക്കരയില്‍ വീട്ടില്‍ സാദാനന്ദനാ (57)ണ് മരിച്ചത്. ഇന്നലെ രാവിലെ വീടിനടുത്തുളള തോട്ടത്തിലെ തെങ്ങ് ചെത്താന്‍ കയറിയതായിരുന്നു. ഭാര്യ: പൊന്നമ്മ. മക്കള്‍: സനൂപ്, സൗമ്യ.

ജനപ്രിയമായി ചിരി ഹെല്‍പ്പ്‌ലൈന്‍ ഇതുവരെയെത്തിയത് 31,084 കോളുകള്‍

മണ്ണാര്‍ക്കാട്: കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കാനും അവരെ ‘ചിരി’പ്പിക്കാനും കേരള പോലീസ് ആരംഭിച്ച ചിരി ഹെല്‍പ്പ് ലൈന്‍ ജനപ്രിയമാകുന്നു. പദ്ധതി ആരംഭിച്ച് ഒരു വര്‍ഷമാകുമ്പോള്‍ 31,084 പേര്‍ സേവനം പ്രയോജനപ്പെടുത്തിയതായാണു കണക്കുകള്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടില്‍ തുടരാന്‍ നിര്‍ബന്ധിതരാ യ കുട്ടികള്‍ക്ക് ആശ്വാസം…

കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് വായ്പാ പദ്ധതിയുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

മണ്ണാര്‍ക്കാട്: കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഫിനാന്‍ ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി) കാര്‍ഷികാധിഷ്ഠിത വ്യവസാ യങ്ങള്‍ക്കായി പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. കാര്‍ഷികാധി ഷ്ഠിത ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകള്‍, ക്ഷീര-മൃഗസം രക്ഷണവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍, കാര്‍ഷികാധിഷ്ഠിത-സ്റ്റാര്‍ട്ടപ്പുകള്‍, കാര്‍ഷികാധിഷ്ഠിത ഉത്പ്പന്നങ്ങളുടെ സംസ്‌ക്കരണം/വിപണനം/…

തളിര്‍ക്കട്ടെ പുതുനാമ്പുകള്‍;
മലകയറി വിത്തുരുളകള്‍
വിതറി കല്ലടിയിലെ വിദ്യാര്‍ത്ഥികള്‍

കല്ലടിക്കോട് : കരിമ്പ മൂന്നേക്കര്‍ കുറുമുഖത്തുള്ള തദ് വനം ആശ്രമ ത്തിന്റെ ഭൂമിയില്‍ പുതുനാമ്പുകള്‍ക്ക് തളിരിടാന്‍ നൂറ് കണക്കിന് വിത്തുരളകള്‍ വിതറി കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍.ലോക പ്രകൃതി സംരക്ഷ ണ ദിനാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും…

ഉല്ലാസ ഗണിതം
അധ്യാപകര്‍ക്ക് പരിശീലനം നല്‍കി

അഗളി: ഗണിതത്തിന്റെ അടിസ്ഥാന ധാരണകള്‍ എല്ലാ കുട്ടികള്‍ ക്കും ഉറപ്പു വരുത്തുന്നതിനായി അഗളി ബിആര്‍സിയില്‍ അധ്യാപ കര്‍ക്കായി നടത്തിയ ഉല്ലാസ ഗണിതം പരിശീലന പരിപാടി ശ്രദ്ധേയ മായി.പൊതുവിദ്യാഭ്യാസ വകുപ്പ്,സമഗ്ര ശിക്ഷാ കേരളം,അഗളി ബി ആര്‍സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ഏകദിന പരിശീലനം.അഗളി ബിപിസി…

കൃഷി മന്ത്രിക്ക് സിപിഐ നിവേദനം നല്‍കി

അഗളി:കാര്‍ഷിക മേഖലയായ അട്ടപ്പാടിയിലെ കര്‍ഷകരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കണമെന്നാ വശ്യപ്പെട്ട് സിപിഐ അട്ടപ്പാടി മണ്ഡലം കമ്മിറ്റി കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന് നിവേദനം നല്‍കി. അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതി അടിയന്തരമായി പൂര്‍ത്തി യാക്കുക,തെങ്ങ് കര്‍ഷകരെ സഹായിക്കുന്നതിനായി കള്ള്…

പത്തിലക്കറി ഒരുക്കി ചളവ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍

അലനല്ലൂര്‍: ചളവ ഗവ. യു.പി സ്‌കൂളില്‍ കര്‍ക്കിടക മാസത്തിലെ പത്തിലക്കറി ഉച്ചഭക്ഷണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കി. ആവശ്യമായ ഇലകള്‍ കുട്ടികളും , അധ്യാപകരും അവരവരുടെ വീടുകളില്‍ നിന്നും കൊണ്ടുവന്നാണ് പത്തിലക്കറി ഒരുക്കിയത്. ചേനയില,താളില,ചേമ്പില,തഴുതാമയില,തുവ്വയില,തകരയില , പയറില,ചീരയില തുടങ്ങി പന്ത്രണ്ടോളം ഇലകള്‍ കറിക്കായി…

‘കൈത്താങ്ങ്’ പഠനപരിപോഷണ പദ്ധതി ഉദ്ഘാടനം ചെയ്തു.

അലനല്ലൂര്‍: പഠനത്തിലും വായനയിലും പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്‍നിരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ചളവ ഗവ.യു. പി സ്‌കൂളില്‍ കൈത്താങ്ങ് എന്ന പേരില്‍ പഠന പരിപോഷ ണ പദ്ധതി ആരംഭിച്ചു.വാര്‍ഡ് മെമ്പര്‍ പി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മൂന്ന് മുതല്‍ ഏഴാം ക്ലാസ്സ് വരെ…

ഗ്രീന്‍ ഫീല്‍ഡ് ഹൈവേയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കും – ജില്ലാ വികസന സമിതി യോഗം

പാലക്കാട്: ഗ്രീന്‍ ഫീല്‍ഡ് ഹൈവേയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കു ള്ള ആശങ്കകള്‍ പരിഹരിക്കാനും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനമാ യി. 10 ദിവസത്തിനകം വിശദമായ സര്‍വ്വേ നടപടികള്‍ ഗ്രീന്‍ഫീല്‍ ഡ് ഹൈവേയുമായി ബന്ധപ്പെട്ട് ആരംഭിക്കുമെന്നും അതോടെ ഹൈവേയില്‍…

error: Content is protected !!