മണ്ണാര്‍ക്കാട്: കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഫിനാന്‍ ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി) കാര്‍ഷികാധിഷ്ഠിത വ്യവസാ യങ്ങള്‍ക്കായി പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. കാര്‍ഷികാധി ഷ്ഠിത ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകള്‍, ക്ഷീര-മൃഗസം രക്ഷണവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍, കാര്‍ഷികാധിഷ്ഠിത-സ്റ്റാര്‍ട്ടപ്പുകള്‍, കാര്‍ഷികാധിഷ്ഠിത ഉത്പ്പന്നങ്ങളുടെ സംസ്‌ക്കരണം/വിപണനം/ വ്യാപാരം, ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റുകള്‍, വെയര്‍ ഹൗസുകള്‍, ഗോഡൗണുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, കാര്‍ഷികാ ധിഷ്ഠിത അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ തുടങ്ങിയവ ക്കാണ് വായ്പ. 10 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് അഞ്ച് ശതമാ നം വാര്‍ഷിക പലിശ ലഭിക്കും. 2022-23 ബഡ്ജറ്റ് പ്രഖ്യാപന പ്രകാരമാ ണ് പദ്ധതി.
വര്‍ഷംതോറും 400 വ്യവസായ സംരംഭങ്ങളെയാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കല്‍, നിലവിലുള്ള യൂണിറ്റുകളുടെ നവീകരണം, യന്ത്രസാമഗ്രികള്‍ വാങ്ങല്‍, പ്രവര്‍ ത്തന മൂലധന ആവശ്യങ്ങള്‍ മുതലായവ ഉള്‍പ്പെടെ യൂണിറ്റുകളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങള്‍ക്കും വായ്പ നല്‍കും.
പദ്ധതി തുകയുടെ 90% വരെ വായ്പ ലഭിക്കും. കുറഞ്ഞ വായ്പ അഞ്ച് ലക്ഷം രൂപയാണ്. 10 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് മൂന്ന് ശതമാനം പലിശ ഇളവ് സംസ്ഥാന സര്‍ക്കാറും 2% ഇളവ് കെ.എ ഫ.്സി.യും വഹിക്കും. അങ്ങനെ സംരംഭകര്‍ അഞ്ച് ശതമാനം മാത്രം പലിശ അടച്ചാല്‍ മതി. രണ്ട് വര്‍ഷത്തെ മൊറട്ടോറിയം ഉള്‍പ്പെടെ പരമാവധി തിരിച്ചടവ് കാലയളവ് 10 വര്‍ഷമായിരിക്കും.
സംസ്ഥാനത്തെ ഏകദേശം 40 ശതമാനത്തോളം ചെറുകിട ഇടത്തരം വ്യവസായങ്ങളും കാര്‍ഷികാധിഷ്ഠിതമായതിനാല്‍ മിക്ക സംരഭര്‍ ക്കും പദ്ധതി പ്രയോജനകരമാവും. വായ്പകളില്‍ കെ.എഫ്.സി. പ്രോ സസിംഗ് ഫീസില്‍ 50% ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എഫ്.സിയു ടെ വെബ്‌സൈറ്റിയില്‍ ഓണ്‍ലൈനായാണ് വായ്പക്ക് അപേക്ഷിക്കേ ണ്ടത്. ഫോണ്‍ :9288006961