കുമരംപുത്തൂര്‍: ചങ്ങലീരി എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ അവബോധയോഗം ചേര്‍ന്നു. എ.എസ്.ഐ. സീന സജികുമാര്‍ രാസ ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസെടുത്തു. കരയോഗം പ്രസിഡന്റ് ഭാസ്‌കരന്‍ അധ്യക്ഷനായി. സെക്രട്ടറി കെ.പി സുരേന്ദ്രന്‍, വനിതാ യൂണിയന്‍ മെമ്പര്‍ വിശ്വേശ്വരി, ശ്രീല അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
