മാലിന്യ സംസ്‌കരണം; കേരളം രാജ്യത്തിന് മാതൃകയെന്ന് ഗവർണർ
തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തിൽ കേരളം രാജ്യത്തിനുതന്നെ മാതൃക യാണെന്നും കേരളീയനെന്ന് അറിയപ്പെടുന്നതിൽ അഭിമാനിക്കുന്നുവെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വൃത്തി 2025 കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ വിജയത്തിന്റെ പ്രധാന കാര ണം ജനങ്ങളുടെ പങ്കാളിത്തമാണ്. മന്ത്രി എം.ബി. രാജേഷിന്റെ കഠിനപരിശ്രമം വിജയ ത്തിലെത്തുകയാണ്. സർക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും ഒരുമിച്ചു നേടിയ വിജയം മുഴുവൻ കേരളീയരുടേയും വിജയമാണ്. ഇപ്പോഴത്തെ പ്രവർത്തനങ്ങളിലൂടെ നേടിയെ ടുത്ത വൃത്തി സ്ഥിരമായ ഒന്നല്ലെന്നും വൃത്തി ഒരു ശീലമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തമാണെന്ന ബോധമുണ്ടാകണം. ഉറവി ട കേന്ദ്രീകൃതമായ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ വ്യാപകമാ ക്കണം. അതിലൂടെ വൃത്തിശീലം ജനജീവിതത്തിന്റെ ഭാഗമാക്കാനും അടുത്ത തലമുറ യ്ക്ക് പകർന്നു നൽകാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്‌കരണ പ്ലാന്റുകളുമായി ബന്ധപ്പെട്ട എതിർപ്പുകളിൽ സമവായമുണ്ടാക്കാനായി എന്നതാണ് വൃത്തി 2025 കോൺക്ലേവിന്റെ ഏറ്റവും വലിയ നേട്ടമെന്നും ഗവർണർ പറഞ്ഞു. സ്വച്ഛതയും വൃത്തിയുമെന്നത് ഇന്ന് ഇന്ത്യയിലൊട്ടാകെ ഒരു മുഖ്യ അജണ്ടയാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
കേരളത്തിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ സംബന്ധിച്ച വിഷൻ ഡോക്യു മെന്റ് ഗവർണർ പ്രകാശനം ചെയ്തു. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ ഗവർണർ സമ്മാനിച്ചു. മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്ര മം ആമ്പല്ലൂർ, മണിയൂർ, പുന്നപ്ര പഞ്ചായത്തുകൾ നേടി. മികച്ച മുനിസിപ്പാലിറ്റിക്കുള്ള അവാർഡ് ഗുരുവായൂർ, ആന്തൂർ, പെരുന്തൽമണ്ണ മുനിസിപ്പാലിറ്റികളും, മികച്ച കോർപ്പ റേഷനുകളായി കോഴിക്കോട് തൃശ്ശൂർ, കോർപറേഷനുകളും, തിരുവനന്തപുരം കോർപ്പ റേഷന് ആറ്റുകാൽ പൊങ്കാല സ്കൂൾ യുവജനോത്സവം എന്നീ വലിയ പരിപാടികൾ സംബന്ധിച്ച മാലിന്യ നിർമാർജനം വിജയകരമായി നടപ്പാക്കിയത്തിനുള്ള പ്രത്യേക അവാർഡും സമ്മാനിച്ചു.
സമാപന സമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. വി.കെ. പ്രശാന്ത് എംഎൽഎ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അനുപമ ടി.വി. തുടങ്ങിയവർ പങ്കെടുത്തു.
