മണ്ണാര്‍ക്കാട് : നല്‍കാം ജീവന്റെ തുള്ളികളെന്ന സന്ദേശവുമായി മുസ്‌ലിം യൂത്ത് ലീഗ് ജൂണ്‍ 14വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന രക്തദാന കാംപെയിന് മണ്ണാര്‍ക്കാട് മണ്ഡലത്തിലും തുടക്കമായി. ഇതിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ശിഹാബ് തങ്ങള്‍ സ്മാര ക സൗധത്തില്‍ താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. മണ്ഡലം തല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ ഷമീര്‍ പഴേരി അധ്യക്ഷനായി.ഡോ.അപര്‍ണ്ണ, ജന.സെക്രട്ടറി മുനീര്‍ താളിയില്‍, ട്രഷറര്‍ ഷറഫു ചങ്ങലീരി, ജില്ലാ സെക്രട്ടറിമാരായ അഡ്വ. നൗഫല്‍ കളത്തില്‍, സി.കെ സദഖത്തുല്ല, മണ്ഡലം ഭാരവാഹികളായ സമദ് പുവ്വ ക്കോടന്‍, സക്കീര്‍ മുല്ലക്കല്‍, നൗഷാദ് പുത്തന്‍ക്കോട്ടില്‍, നൗഷാദ് പടിഞ്ഞാറ്റി, സമീര്‍ വേളക്കാടന്‍ കെ.എം.സി.സി നേതാക്കളായ അജ്മല്‍ നിയാസ്, ഇല്യാസ് പൂരമണ്ണില്‍, മുന്‍ സിപ്പല്‍ ലീഗ് സെക്രട്ടറി മുജീബ് പെരുമ്പിടി, എന്‍.വി സൈദ് ഫിറോസ്ഖാന്‍ മുക്കണ്ണം, ഹാരിസ് കോല്‍പ്പാടം, ശരീഫ് പച്ചീരി, എ.കെ കുഞ്ഞയമു, നമീല്‍ കുറുവണ്ണ തുടങ്ങിയ വര്‍ നേതൃത്വം നല്‍കി. മെയ് മാസത്തോടെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നട ക്കുന്ന ക്യാംപുകളില്‍ ആയിരം പേര്‍ രക്തദാനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയി ച്ചു.
