മണ്ണാര്‍ക്കാട് വടക്കുമണ്ണത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തി ലെ പ്രതികളെ മണ്ണാര്‍ക്കാടെത്തിച്ച് പൊലീസ് തെളിവെടുത്തു. മല പ്പുറം ഏറനാട് ആമയൂര്‍ കടവില്‍ വീട്ടില്‍ നിസാര്‍ (31),മൊറയൂര്‍ ആനക്കല്ലിങ്കല്‍ വീട്ടില്‍ സുബൈര്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍.ഇരുവരേയും മറ്റൊരു കേസില്‍ തൃശ്ശൂര്‍ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ചോദ്യം ചെയ്യലിലാണ് മണ്ണാര്‍ക്കാട് നിന്നും മാല മോഷണം നടത്തിയ സംഭവവും വെളിച്ചത്തായത്.തുടര്‍ന്ന് മണ്ണാര്‍ ക്കാട് പൊലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി യ ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.മോഷണ മുതല്‍ സ്വകാര്യ ബാങ്കില്‍ പണയപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ജൂണ്‍ മൂന്നിനാണ് വടക്കുമണ്ണത്ത് മാവും എണ്ണപലഹാരങ്ങളും വില്‍ പ്പന നടത്തുന്ന ശാന്തിയുടെ മാല പ്രതികള്‍ കവര്‍ന്നത്.ബൈക്കില്‍ എത്തിയ ഇവര്‍ മാവ് ആവശ്യപ്പെടുകയും ഇത് എടുക്കാനായി അക ത്തേക്ക് പോയ തക്കത്തില്‍ മാല പൊട്ടിച്ച് കടന്ന് കളയുകയായിരു ന്നു.മണ്ണാര്‍ക്കാട് എസ് ഐ എം സുനിലിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.