കല്ലടിക്കോട് : കരിമ്പ മൂന്നേക്കര്‍ കുറുമുഖത്തുള്ള തദ് വനം ആശ്രമ ത്തിന്റെ ഭൂമിയില്‍ പുതുനാമ്പുകള്‍ക്ക് തളിരിടാന്‍ നൂറ് കണക്കിന് വിത്തുരളകള്‍ വിതറി കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍.ലോക പ്രകൃതി സംരക്ഷ ണ ദിനാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും ഹ യര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീമും സയുക്തമായി തളി ര്‍ക്കട്ടെ പുതുനാമ്പുകള്‍ പദ്ധതിയുടെ ഭാഗമയാണ് ആശ്രമ ഭൂമിയില്‍ വിവിധ ഫലവൃക്ഷങ്ങളുടെ വിത്തിട്ടത്.സന്നദ്ധ സംഘടനയായ എച്ച്ഡിഇപിയുടെ സഹകരണത്തോടെയായിരുന്നു പ്രവര്‍ത്തനം.
ചെങ്കുത്തായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കുറുമുഖത്തെ തദ് വനം ആശ്രമ ഭൂമയിലേക്ക് ജീപ്പിലാണ് എച്ച് ഡി ഇ പി പ്രവര്‍ത്തകര്‍ വി ദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പടെ മുപ്പതോളം പേരടങ്ങുന്ന സംഘത്തെ എത്തിച്ചത്.കരിമ്പ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ അനിത സന്തോഷ് വിത്തുരള വിതറി ഉദ്ഘാടനം ചെയ്തു.എച്ച് ഡി ഇ പി ഭാരവാഹി അന്‍വര്‍ ചൂരിയോട് അധ്യക്ഷനായി.ആശ്രമം പ്രതിനി ധി ജയകുമാര്‍ രാമകൃഷ്ണന്‍,ബെന്നി തുണ്ടത്തില്‍,അലന്‍ ബെന്നി, തുഷാര ടീച്ചര്‍, ലുബൈന, സിഎന്‍.മുസ്തഫ, കമാല്‍പാഷ, എന്‍എ സ്എസ് ലീഡര്‍മാരായ എഎന്‍ അഭിനവ്,പി അനുപമ എന്നിവര്‍ സംസാരിച്ചു.അര്‍ജുന്‍ സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം ഓഫീ സര്‍ ജെസ്സി ടീച്ചര്‍ നന്ദിയും പറഞ്ഞു.
വിതറിയ വിത്തുരളകളില്‍ നിന്നും പുതുനാമ്പുകള്‍ മുളയ്ക്കുമ്പോ ള്‍ അവയ്ക്ക് സംരക്ഷണമൊരുക്കുമെന്ന് ഹ്യൂമണ്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഭാരവാഹികള്‍ വിദ്യാര്‍ ത്ഥികള്‍ക്ക് ഉറപ്പു നല്‍കി.