അഗളി:കാര്‍ഷിക മേഖലയായ അട്ടപ്പാടിയിലെ കര്‍ഷകരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കണമെന്നാ വശ്യപ്പെട്ട് സിപിഐ അട്ടപ്പാടി മണ്ഡലം കമ്മിറ്റി കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന് നിവേദനം നല്‍കി.
അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതി അടിയന്തരമായി പൂര്‍ത്തി യാക്കുക,തെങ്ങ് കര്‍ഷകരെ സഹായിക്കുന്നതിനായി കള്ള് ചെത്ത് വ്യവസായം ആരംഭിക്കുക,പട്ടികവര്‍ഗ മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ചിണ്ടക്കി കുറുംബ സൊസൈറ്റിയുടെ നേതൃ ത്വത്തില്‍ ഔഷധ സസ്യകൃഷി ആരംഭിക്കുന്നതിന് വേണ്ട നടപടി കള്‍ സ്വീകരിക്കുക,പച്ചക്കറി കൃഷി വിപുലീകരിക്കുന്നതിന് പച്ച ക്കറി ക്ലസ്റ്റര്‍ രൂപീകരിക്കുക,അട്ടപ്പാടിയിലെ കര്‍ഷകര്‍ ചൂഷണങ്ങ ള്‍ക്ക് വിധേയമാകുന്നതിനാല്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വിറ്റ ഴിക്കുന്നിനായുള്ള വിപണന സംവിധാനം ഏര്‍പ്പെടുത്തുക,പ്രകൃതി ക്ഷേഭത്തില്‍ കൃഷി നശിക്കുന്ന കര്‍ഷകര്‍ക്ക് കാലതാമസം കൂടാ തെ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയവയാണ് നിവേദനത്തിലെ ആവശ്യം.
മണ്ഡലം സെക്രട്ടറി ഡി രവിയാണ് മന്ത്രിക്ക് നിവേദനം സമര്‍പ്പി ച്ചത്.വകുപ്പ് തല ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി.മറ്റ് വകുപ്പുക ളിലെ ഉദ്യോഗസ്ഥരെ കൂടി പങ്കെടുപ്പിച്ച് ജനകീയ പ്രശ്നങ്ങള്‍ പരിഹ രിക്കാന്‍ അദാലത്ത് സംഘടിപ്പിക്കുമെന്നും അട്ടപ്പാടി വിഷയം പ്രത്യേക പാക്കേജായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സി. രാധാകൃഷ്ണന്‍,വി.ജയചന്ദ്രന്‍,കെ ആര്‍ രവീന്ദ്രദാസ്,അരുണ്‍ ഗാന്ധി, സൈമണ്‍ കോശി,മരുതി മുരുകന്‍ എന്നിവരെ മന്ത്രിയെ അട്ടപ്പാടി യിലെ വിഷയങ്ങള്‍ വിശദമായി ധരിപ്പിച്ചു.