പാലക്കാട്: ഗ്രീന്‍ ഫീല്‍ഡ് ഹൈവേയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കു ള്ള ആശങ്കകള്‍ പരിഹരിക്കാനും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനമാ യി. 10 ദിവസത്തിനകം വിശദമായ സര്‍വ്വേ നടപടികള്‍ ഗ്രീന്‍ഫീല്‍ ഡ് ഹൈവേയുമായി ബന്ധപ്പെട്ട് ആരംഭിക്കുമെന്നും അതോടെ ഹൈവേയില്‍ ഉള്‍പെടുന്ന പ്രദേശങ്ങളെ കുറിച്ച് കൃത്യമായ രൂപ രേഖ ജനങ്ങള്‍ക്ക് ലഭിക്കുമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കോ ങ്ങാട്, മലമ്പുഴ നിയോജക മണ്ഡലങ്ങളിലൂടെ ഗ്രീന്‍ഫീല്‍ഡ് ഹൈ വേ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് എം.എല്‍.എ.മാരായ കെ. ശാന്തകുമാരിയും, എ.പ്രഭാകരനും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
വാളയാര്‍ കേന്ദ്രീകരിച്ച് വ്യാപകമായി റേഷന്‍ അരികള്‍ പോളിഷ് ചെയ്ത് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് എത്തിച്ച് വില്‍പ്പന നടത്തുന്നത് തടയുന്നതിനായി സിവില്‍ സപ്ലൈസിന്റെ നേതൃ ത്വത്തില്‍ സ്പെഷല്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തുന്നതായും വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു.
ജില്ലയില്‍ കര്‍ഷകരില്‍ നിന്നും പച്ച തേങ്ങ സംഭരിക്കുന്നത് 50 തേങ്ങയില്‍ നിന്ന് 100 തേങ്ങ ആക്കുന്നതിന് ഡയറക്ടറേറ്റിലേക്ക് കത്ത് നല്‍കിയതായും മറുപടി വന്ന ഉടനെ നടപടി ഉണ്ടാവുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.
മുതുതല പി.എച്ച്.എസി.യുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തി ലാക്കാനും, പട്ടാമ്പി മണ്ഡലങ്ങളിലെ റോഡുകളിലെ കുഴികള്‍ എത്രയും വേഗം പാച്ച് വര്‍ക്ക് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും പട്ടാമ്പി കൊപ്പത്ത് ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം അനുവദിക്കുന്നതില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപടി സ്വീകരിക്കണമെന്നും മുഹമ്മദ് മുഹസിന്‍ എം. എല്‍. എ. യോഗത്തില്‍ ആവശ്യപ്പെട്ടു.
പറമ്പിക്കുളം മേഖലയിലെ തകര്‍ന്ന റോഡുകളിലെ കുഴികള്‍ അടക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കെ.ബാബു എം.എല്‍.എ. യോഗത്തില്‍ ആവശ്യപ്പെട്ടു.
ചിറ്റൂര്‍ മണ്ഡലത്തിലെ ഇറിഗേഷിന്റെ കീഴിലുള്ള കാട കനാലുകള്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ മണ്ണു നീക്കി വൃത്തിയാക്കുന്നത് വര്‍ഷത്തിലൊരിക്കല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്ക ണമെന്നും പെരുമാട്ടി പഞ്ചായത്തിലെ കരകലകുളമ്പില്‍ അംബേ ദ്ക്കര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട 56 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദി ക്കുന്നതിന് നടപടി ഉണ്ടാവണമെന്നും മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ പ്രതിനിധിയോഗത്തില്‍ ആവശ്യപ്പെട്ടു.
കടമ്പഴിപ്പുറത്ത് രണ്ടു വാര്‍ഡുകളിലായി മുന്നൂറോളം കുടുംബങ്ങ ള്‍ക്ക് ബി.എസ്.എന്‍.എല്‍. ഇന്റെര്‍നെറ്റ് ലഭ്യമാക്കാന്‍ ടവര്‍ നിര്‍മ്മി ക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന ആവശ്യം ജില്ലാ വികസന സമിതി യോഗത്തില്‍ ഉന്നയിച്ചു. 2018ലെ പ്രളയത്തില്‍ തകര്‍ന്ന കാഞ്ഞിരായികടവ് തൂക്കുപാലം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരന്തരം യാത്ര ചെയ്യുന്നതാണ്. ദുരന്തനിവാ രണ അതോറിറ്റിയുടെ ഭാഗമായി അത് ശരിയാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഒറ്റപ്പാലം പുഴയോര പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് സബകലക്ടര്‍ക്ക് നിര്‍ദേശം നല്‍കണ മെന്നും ഒറ്റപ്പാലം എം.എല്‍.എ. കെ. പ്രേംകുമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി യോഗത്തില്‍ അധ്യക്ഷയായി. പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, എം.എല്‍.എ.മാര്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെ ടുത്തു.