Day: July 12, 2022

കനത്ത മഴയില്‍ വീട് തകര്‍ന്നു

കല്ലടിക്കോട്: കനത്ത മഴയില്‍ വീട് തകര്‍ന്നു.കല്ലടിക്കോട് തുപ്പനാട് മേലേമഠം കെ.സുഹറയുടെ വീടാണ് തകര്‍ന്നത്.തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.ആളപായമില്ല.ഓടു മേഞ്ഞ വീടിന്റെ കഴുക്കോല്‍ ഒടിഞ്ഞു വലിയ ശബ്ദത്തോടെ പട്ടികയും ഓ ടുകളും വീഴുകയായിരുന്നു.ഒരു വയസ്സുള്ള കുട്ടിയടക്കം പത്ത് അം ഗങ്ങളാണ് വീട്ടിലുണ്ടായിരുന്നത്.ശബ്ദം…

കനത്ത മഴ; കിണര്‍ ഇടിഞ്ഞു

അലനല്ലൂര്‍: കനത്ത മഴയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു. കര്‍ക്കിടാംകുന്ന് പാലക്കടവിലെ ഏറാടന്‍ അഹമ്മദ് സുധീറിന്റെ വീട്ടുമുറ്റത്തെ കിണറാണ് മണ്ണിടിഞ്ഞ് തകര്‍ന്നത്.ചൊവ്വാഴ്ച വൈ കീട്ടോടെയായിരുന്നു സംഭവം.വീടിനോട് ചേര്‍ന്നാണ് കിണറു ള്ളത്.നിര്‍ത്താതെ പെയ്ത മഴയില്‍ കിണറിന്റെ ആള്‍മറയുടെ ഒരു ഭാഗവും മണ്ണും കിണറിലേക്ക് പതിക്കുകയായിരുന്നു.ഇതോടെ…

മരപ്പട്ടിയെ പിടികൂടി

മണ്ണാര്‍ക്കാട്: നാട്ടുകല്‍ പൊലീസ് സ്റ്റേഷന്‍ കോര്‍ട്ടേഴ്‌സില്‍ നിന്നും മരപ്പട്ടിയെ വനംവകുപ്പിന്റെ ദ്രതപ്രതികരണ സേന പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെയാണ് മരപ്പട്ടിയെ കൂട്ടിലാക്കി യത്.കുറച്ചധികം ദിവസങ്ങളായി മരപ്പട്ടി ശല്യമായി മാറിയിരുന്നു. പൊലീസില്‍ നിന്നും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തി ലാണ് മണ്ണാര്‍ക്കാട് ദ്രുതപ്രതികരണ…

രജിസ്‌ട്രേഷന്‍ പോര്‍ട്ടലിലെ
സോഫ്റ്റ്വെയര്‍ തകരാര്‍
ഉടന്‍ പരിഹരിക്കും

തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ പോര്‍ട്ടലിലെ സോഫ്റ്റ് വെയ റിന്റെ സാങ്കേതിക തടസമൂലമുണ്ടായ തകരാര്‍ ഉടന്‍ പരിഹരി ക്കുമെന്നും പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടായതില്‍ ഖേദി ക്കുന്നതായും രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ തടസം കൂടാതെ ലഭ്യമാക്കുന്നതിനായി നിലവിലുള്ള സോഫ്‌റ്റ്വെയര്‍ സംവിധാനം പുതിയ പതിപ്പിലേക്കു…

മഴയില്‍ വീട് തകര്‍ന്നു

മണ്ണാര്‍ക്കാട്: ശക്തമായ മഴയില്‍വീട് തകര്‍ന്നു. മണ്ണാര്‍ക്കാട് എതിര്‍പ്പണം സായൂജ് വിവാഹറിലെ എ. രാമകൃഷ്ണന്‍റെ വീടാണ് തകര്‍ന്നത്. ഓട് മേഞ്ഞ വീടിന്‍റെ മേല്‍ക്കൂര മുഴുവനായും നിലം പൊത്തി. ആളപായമില്ല.

കാഞ്ഞിരപ്പുഴ ഡാം : മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ 30 സെന്റീമീറ്ററായി ഉയര്‍ത്തും

കാഞ്ഞിരപ്പുഴ: ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹച ര്യത്തില്‍ നാളെ (ജൂലൈ 13) രാവിലെ 10ന് ഡാമിലെ മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ 30 സെന്റീമീറ്ററായി ഉയര്‍ത്തുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.നിലവില്‍ ഡാമിന്റെ മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതവും റിവര്‍…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം :പഞ്ചായത്ത് ആറാം വാര്‍ഡ് പുറ്റാനിക്കാട് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അവാര്‍ഡ് നല്‍കി അനുമോദിച്ചു. പുറ്റാനിക്കാട് ലൈബറി ജംഗ്ഷനില്‍ നടന്ന അനുമോദന സദസ്സ്…

എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജികൃഷ്ണന്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറ സ്റ്റ് ചെയ്തു.ഷോളയൂര്‍ സ്‌റ്റേഷനില്‍ അഗളി ഡിവൈഎസ്പി എന്‍ .മുരളീധരന്റെ നേതൃത്വത്തിലാണ് അജികൃഷ്ണനെ അറസ്റ്റ് ചെയ്തത്. ആദിവാസി ഭൂമി…

സ്‌ഫോടക വസ്തു കടത്ത്: ഒരാള്‍ കൂടി അറസ്റ്റില്‍

മണ്ണാര്‍ക്കാട്: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് സ്‌ഫോടക വ സ്തുവായ അമോണിയം നൈട്രേറ്റ് കടത്തിയ കേസില്‍ ഒരാളെ കൂടി മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റു ചെയ്തു.തമിഴ്‌നാട് ധര്‍മപുരി,ഹരൂര്‍, കീരൈപ്പട്ടി സ്വദേശി കൃഷ്ണമൂര്‍ത്തി (38)നെയാണ് എസ്‌ഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം…

ബഫര്‍സോണ്‍ വിശദീകരണ പൊതുയോഗം നടത്തി

അഗളി: കേരള കര്‍ഷക സംഘം അട്ടപ്പാടി ഏരിയ കമ്മിറ്റി ഗൂളി ക്കടവില്‍ സംഘടിപ്പിച്ച ബഫര്‍സോണ്‍ വിശദീകരണ പൊതുയോ ഗം കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എം.ആര്‍ മുരളി ഉദ്ഘാടനം ചെയ്തു.ബഫര്‍സോണ്‍ വിഷയത്തില്‍ എല്ലാ കര്‍ഷകരെ യും സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെയും…

error: Content is protected !!