അഗളി: ഗണിതത്തിന്റെ അടിസ്ഥാന ധാരണകള്‍ എല്ലാ കുട്ടികള്‍ ക്കും ഉറപ്പു വരുത്തുന്നതിനായി അഗളി ബിആര്‍സിയില്‍ അധ്യാപ കര്‍ക്കായി നടത്തിയ ഉല്ലാസ ഗണിതം പരിശീലന പരിപാടി ശ്രദ്ധേയ മായി.പൊതുവിദ്യാഭ്യാസ വകുപ്പ്,സമഗ്ര ശിക്ഷാ കേരളം,അഗളി ബി ആര്‍സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ഏകദിന പരിശീലനം.അഗളി ബിപിസി കെ.ടി ഭക്തഗിരീഷ് ഉദ്ഘാടനം ചെ യ്തു.സജു കുമാര്‍ അധ്യക്ഷനായി.എം.നാഗരാജ്,കെ.ജി രാജേന്ദ്രന്‍, നുമി ടി അഗസ്റ്റിന്‍,ജോസ്‌ന എന്നിവര്‍ ക്ലാസ്സെടുത്തു.കെ.വി അനീഷ് നന്ദി പറഞ്ഞു.അട്ടപ്പാടിയിലെ സ്‌കൂളുകളിലെ ഒന്ന്,രണ്ട് ക്ലാസ്സുകളി ല്‍ പഠിപ്പിക്കുന്ന മുഴുവന്‍ അധ്യാപകരും പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!