അലനല്ലൂര്‍: ചളവ ഗവ. യു.പി സ്‌കൂളില്‍ കര്‍ക്കിടക മാസത്തിലെ പത്തിലക്കറി ഉച്ചഭക്ഷണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കി. ആവശ്യമായ ഇലകള്‍ കുട്ടികളും , അധ്യാപകരും അവരവരുടെ വീടുകളില്‍ നിന്നും കൊണ്ടുവന്നാണ് പത്തിലക്കറി ഒരുക്കിയത്. ചേനയില,താളില,ചേമ്പില,തഴുതാമയില,തുവ്വയില,തകരയില , പയറില,ചീരയില തുടങ്ങി പന്ത്രണ്ടോളം ഇലകള്‍ കറിക്കായി ശേഖരിച്ചിരുന്നു.പത്തിലക്കറി കുട്ടികള്‍ക്ക് ഒരു നവ്യാനുഭവമായി മാറിയെന്ന് പ്രധാനാദ്ധ്യാപകനായ ശ്രീ. എന്‍ . അബ്ബാസലി മാസ്റ്റര്‍ പറഞ്ഞു.