അലനല്ലൂര്‍: പഠനത്തിലും വായനയിലും പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്‍നിരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ചളവ ഗവ.യു. പി സ്‌കൂളില്‍ കൈത്താങ്ങ് എന്ന പേരില്‍ പഠന പരിപോഷ ണ പദ്ധതി ആരംഭിച്ചു.വാര്‍ഡ് മെമ്പര്‍ പി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
മൂന്ന് മുതല്‍ ഏഴാം ക്ലാസ്സ് വരെ ഉള്ള കുട്ടികള്‍ക്ക് വിവിധ പരീക്ഷക ള്‍ നടത്തിയാണ് ഈ പദ്ധതിയിലേക്ക് കുട്ടികളെ ചേര്‍ക്കുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്‌കൃതം, അറബി, ഗണിതം എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടത്തുക. വായനയിലൂടെയും എഴു ത്തിലൂടെയും പഠിച്ചുയരാനും സങ്കലന -വ്യവകലന -ഗുണന -ഹരണ ക്രിയകളിലുള്ള ശേഷി വര്‍ധിപ്പിക്കാനും ഈ പരിപാടി സഹായിക്കു മെന്ന് ഹെഡ്മാസ്റ്റര്‍ അബ്ബാസലി പറഞ്ഞു.എസ്ആര്‍ജി കണ്‍വീനര്‍ ഷാജി ജോസഫ് പദ്ധതി വിശദീകരണം നടത്തി.
പദ്ധതിയുടെ വിശദമായ മൊഡ്യൂള്‍ ഹെഡ്മാസ്റ്റര്‍ മണ്ണാര്‍ക്കാട് ബിപി സി കെ. മുഹമ്മദാലിക്ക് നല്‍കി. ബിആര്‍സി കോര്‍ഡിനേറ്റര്‍ ഷാജി പി. എസ്, സിആര്‍സി കോര്‍ഡിനേറ്റര്‍ അലി, പിടിഎ പ്രസിഡന്റ് പ്രദീപ്കുമാര്‍, സ്റ്റാഫ് സെക്രട്ടറി പ്രദീപ്കുമാര്‍. വി, രവികുമാര്‍. കെ എന്നിവര്‍ പ്രസംഗിച്ചു. അലിഫ് അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തി ല്‍ പാലക്കാട് വെച്ച് നടന്ന എല്‍. പി. തല ജില്ലാ അറബിക് ക്വിസില്‍ രണ്ടാം സ്ഥാനം നേടിയ ഹംദാന്‍ കെ. വി. ക്ക് ഉപഹാരം നല്‍കി. അ ധ്യാപകരായ ഷീജ. പി.ആര്‍., ഊര്‍മിള. വി, പി.ജംഷാദ്, വി. സി. ഷൗക്കത്തലി, ദൃശ്യരാജ്, ഫസീല, അഞ്ജലി, ജംഷീല, അഭിജിത്ത്, ബബിഷ, എന്നിവര്‍ നേതൃത്വം നല്‍കി.