മണ്ണാര്‍ക്കാട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറ സ്റ്റ് ചെയ്തു.ഷോളയൂര്‍ സ്‌റ്റേഷനില്‍ അഗളി ഡിവൈഎസ്പി എന്‍ .മുരളീധരന്റെ നേതൃത്വത്തിലാണ് അജികൃഷ്ണനെ അറസ്റ്റ് ചെയ്തത്. ആദിവാസി ഭൂമി കയ്യേറി,കുടിലുകള്‍ കത്തിച്ചു,ജാതിപ്പേര് വിളിച്ചു എന്ന പരാതിയിലാണ് പൊലീസ് നടപടി.കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ഷോളയൂര്‍ വട്ടലക്കി സ്വദേശി പൊലീസില്‍ പരാതി നല്‍കിയത്.അന്ന് നടപടിയുണ്ടായില്ല.ഇതിനെതിരെ ആദിവാസി സംഘടനകള്‍ പട്ടിക വര്‍ഗ കമ്മീഷന്‍,മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊ സിക്യൂഷന്റെ നിയമോപദേശം തേടിയതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.വിദേശത്തായിരുന്ന അജികൃഷ്ണന്‍ തിങ്കളാഴ്ചയാണ് നാട്ടിലെ ത്തിയത്.മറ്റൊരു കേസില്‍ പരാതി നല്‍കാനായി ഡിവൈഎസ്പി ഓ ഫീസിലെത്തി തിരിച്ചു പോകുമ്പോള്‍ വീണ്ടും വിളിച്ചു വരുത്തി രാത്രി എട്ടരയോടെ അറസ്റ്റ് ചെയ്യുകയായിരുന്നുവേ്രത.ഇന്ന് കോട തിയില്‍ ഹാജരാക്കിയ അജികൃഷ്ണനെ ഒരു ദിവസ ത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.അജി കൃഷ്ണന്റെ അറസ്റ്റ് സര്‍ ക്കാരിന്റെ പ്രതി കാര നടപടിയാണെന്നാണ് എച്ച്ആര്‍ഡിഎസി ന്റെ ആരോപണം.
