തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ പോര്‍ട്ടലിലെ സോഫ്റ്റ് വെയ റിന്റെ സാങ്കേതിക തടസമൂലമുണ്ടായ തകരാര്‍ ഉടന്‍ പരിഹരി ക്കുമെന്നും പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടായതില്‍ ഖേദി ക്കുന്നതായും രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ തടസം കൂടാതെ ലഭ്യമാക്കുന്നതിനായി നിലവിലുള്ള സോഫ്‌റ്റ്വെയര്‍ സംവിധാനം പുതിയ പതിപ്പിലേക്കു മാറ്റാന്‍ താരുമാനിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍, സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍നിന്നുള്ള സേവനങ്ങള്‍ക്ക് പൊതുജന ങ്ങള്‍ ഉപയോഗിക്കുന്ന സോഫ്‌റ്റ്വെയര്‍ സംവിധാനം ഏറ്റവും പുതിയ പതിപ്പായ https://pearl.registration.kerala.gov.in എന്ന വിലാസ ത്തിലേക്ക് ജൂലൈ രണ്ടു മുതല്‍ മാറിയിരുന്നു.എന്നാല്‍ ചില സാങ്കേ തിക കാരണങ്ങളാല്‍ വെബ്‌സൈറ്റ് വഴിയുള്ള സേവനം സുഗമ മാകാതെ വന്നിട്ടുണ്ട്. തടസം പരിഹരിക്കുന്നതിന് ഡല്‍ഹി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിലെ സാങ്കേതിക വിദഗ്ധരുടെ സേവനം തേടുകയും അടിയന്തര പരിഹാര നടപടികള്‍ പുരോഗമി ക്കുകയുമാണെന്നും രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്റ്റര്‍ ജനറല്‍ അറിയിച്ചു.