മണ്ണാര്‍ക്കാട്: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് സ്‌ഫോടക വ സ്തുവായ അമോണിയം നൈട്രേറ്റ് കടത്തിയ കേസില്‍ ഒരാളെ കൂടി മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റു ചെയ്തു.തമിഴ്‌നാട് ധര്‍മപുരി,ഹരൂര്‍, കീരൈപ്പട്ടി സ്വദേശി കൃഷ്ണമൂര്‍ത്തി (38)നെയാണ് എസ്‌ഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
2017 ഒക്ടോബര്‍ 10നാണ് കേസിനാസ്പദമായ സംഭവം.അമ്പത് കി ലോ വരുന്ന അമ്പത് ചാക്കുകളിലായി അമോണിയം നൈട്രേറ്റ് മിനി ലോറിയില്‍ ചെടിച്ചട്ടി,തെങ്ങിന്‍തൈ ലോഡിനുള്ളില്‍ ഒളിപ്പിച്ച് മലപ്പുറം ഭാഗത്തേക്ക് കടത്തുകയായിരുന്നു.അന്നത്തെ സബ് ഇന്‍ സ്‌പെക്ടര്‍ വിപിന്‍ കെ വേണുഗോപാലിന്റെ നേതൃത്വത്തിലാണ് സ്്‌ഫോടക വസ്തു കടത്ത് പിടികൂടിയത്.തുടര്‍ന്ന നടത്തിയ അന്വേ ഷണത്തില്‍ സുനില്‍കുമാര്‍,അബ്ദുള്‍ കരീം,മഹേന്ദ്രന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
സേലത്ത് നിന്നും വാഹനം വാളയാര്‍ വരെയെത്തിച്ച ഡ്രൈവര്‍ ധര്‍മ പുരി ഹരൂര്‍,ഒടസല്‍പട്ടി,അച്ചല്‍വടി സ്വദേശി മുരുകേശനെ ഇക്കഴി ഞ്ഞ മെയ് മാസം പിടികൂടിയിരുന്നു.അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാ ണ് ഒളിവില്‍ കഴിയുകയായിരുന്ന മുരുകേശനെ പൊലീസ് അറസ്റ്റ് ചെയ്തത്.ഇതിന് പിന്നാലെയാണ് കൃഷ്ണമൂര്‍ത്തിയേയും കഴിഞ്ഞ ദിവ സം പൊലീസ് അറസ്റ്റ് ചെയ്തത്.