അഗളി: കേരള കര്‍ഷക സംഘം അട്ടപ്പാടി ഏരിയ കമ്മിറ്റി ഗൂളി ക്കടവില്‍ സംഘടിപ്പിച്ച ബഫര്‍സോണ്‍ വിശദീകരണ പൊതുയോ ഗം കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എം.ആര്‍ മുരളി ഉദ്ഘാടനം ചെയ്തു.ബഫര്‍സോണ്‍ വിഷയത്തില്‍ എല്ലാ കര്‍ഷകരെ യും സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെയും കര്‍ഷക സം ഘത്തിന്റെയും നയമെന്ന് അദ്ദേഹം പറഞ്ഞു.ഇതില്‍ രാഷ്ട്രിയ മുതലെടുപ്പ് നടത്തുന്നവരെ കര്‍ഷകര്‍ തിരിച്ചറിയണം. ബഫര്‍സോ ണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ കേന്ദ്ര സര്‍ക്കാരും ബന്ധപ്പെട്ടവരും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യ പ്പെട്ടു.കര്‍ഷക സംഘം ഏരിയാ പ്രസിഡന്റ് എന്‍ പി ഷാജന്‍ അധ്യ ക്ഷനായി. ഏരിയ സെക്രട്ടറി പി രാമമൂര്‍ത്തി, സിപി എം അട്ട പ്പാടി ഏരിയ സെക്രട്ടറി സി പി ബാബു, ഏരിയ കമ്മിറ്റി അംഗങ്ങളായ വി കെ ജെയിംസ്, എന്‍ ജംഷീര്‍, ശ്രീലക്ഷ്മി ശ്രീകുമാര്‍, ടി രവി, പി കെ ഉത്തമന്‍, എ പരമേശ്വരന്‍, അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബി ക ലക്ഷ്മണന്‍, പാരമ്പര്യ നാട്ടുവൈദ്യര്‍ സംഘം ജില്ലാ പ്രസിഡന്റ് ടി ജി ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.