കാഞ്ഞിരപ്പുഴ: ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹച ര്യത്തില്‍ നാളെ (ജൂലൈ 13) രാവിലെ 10ന് ഡാമിലെ മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ 30 സെന്റീമീറ്ററായി ഉയര്‍ത്തുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.നിലവില്‍ ഡാമിന്റെ മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതവും റിവര്‍ സ്ലൂയിസ് അഞ്ച് സെ ന്റീ മീറ്റര്‍ ഉയര്‍ത്തി പുഴയിലേക്ക് വെള്ളം ഒഴുക്കുന്നുണ്ട്. കാഞ്ഞി രപ്പുഴ,കുന്തിപ്പുഴ,തൂതപ്പുഴ,ഭാരതപ്പുഴ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.ഡാമിലെ ഇന്നത്തെ ജലനിരപ്പ് 93.60 മീറ്ററാണ്. പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്.
