മണ്ണാര്‍ക്കാട്: നാട്ടുകല്‍ പൊലീസ് സ്റ്റേഷന്‍ കോര്‍ട്ടേഴ്‌സില്‍ നിന്നും മരപ്പട്ടിയെ വനംവകുപ്പിന്റെ ദ്രതപ്രതികരണ സേന പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെയാണ് മരപ്പട്ടിയെ കൂട്ടിലാക്കി യത്.കുറച്ചധികം ദിവസങ്ങളായി മരപ്പട്ടി ശല്യമായി മാറിയിരുന്നു. പൊലീസില്‍ നിന്നും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തി ലാണ് മണ്ണാര്‍ക്കാട് ദ്രുതപ്രതികരണ സേന ഡെപ്യുട്ടി ആര്‍എഫ്ഒ വി.രാജേഷ്,എം.ആര്‍.രാഹുല്‍,കെ.പി അന്‍വര്‍ സാദത്ത്,എം. ലക്ഷ്മ ണന്‍,ടി.ടി.ഷിബു,കെ.അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥ ലത്തെത്തി മരപ്പട്ടിയെ പിടികൂടിയത്.
