Month: May 2023

മെയ് 31 നകം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണം: ജില്ലാ കലക്ടര്‍

പാലക്കാട്: മഴ മുന്നില്‍ക്കണ്ട് മെയ് 31 നകം ജില്ലയിലെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്ക ണമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദേശം നല്‍കി. മഴ തുടങ്ങുന്നതിന് മുന്‍ പ് തുറന്നുകിടക്കുന്ന…

125 പേര്‍ക്ക് ഉടന്‍ നിയമന ഉത്തരവ് നല്‍കി നഗരസഭയുടെ തൊഴില്‍മേള

മണ്ണാര്‍ക്കാട്: നഗരസഭയുടെ നേതൃത്വത്തില്‍ ജിടെക് കംപ്യൂട്ടര്‍ എഡ്യുക്കേഷനുമായി സഹകരിച്ച് സൗജന്യ തൊഴില്‍മേള സംഘടിപ്പിച്ചു. നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറിയില്‍ നടന്ന മേള എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗ രസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ആശുപത്രി,ധനകാര്യ സ്ഥാപ നങ്ങള്‍, ജ്വല്ലറി,…

വില്ലേജ് ഓഫിസില്‍ വിജിലന്‍സ് തെളിവെടുപ്പ് നടത്തി

മണ്ണാര്‍ക്കാട്: പാലക്കയം കൈക്കൂലി കേസിലെ പ്രതി വി സുരേഷ്‌കുമാറുമൊത്ത് വിജിലന്‍സ് സംഘം പാലക്കയം വില്ലേജ് ഓഫീസില്‍ തെളിവെടുപ്പ് നടത്തി. ഫയലു കളും അപേക്ഷകളും പരിശോധിച്ചു. തെളിവെടുപ്പിനിടെ വിജിലന്‍സ് സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് അപൂര്‍ണമായ മറുപടികളാണ് നല്‍കിയത്.ചില ചോദ്യങ്ങള്‍ക്ക് വില്ലേജ് ഓഫിസര്‍ പറഞ്ഞിട്ടാണ് പോയതെന്നും…

വിവിധ പദ്ധതികളുടെ പ്രവര്‍ത്തന ഉദ്ഘാടനം നടത്തി

കോട്ടോപ്പാടം: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍സ് സര്‍വകലാശാലയുടെ തിരു വിഴാംകുന്ന് ക്യാമ്പസിലെ വിവിധ പദ്ധതികളുടെ പ്രവര്‍ത്തന ഉദ്ഘാടനം എന്‍ ഷംസുദ്ദീന്‍ എം.എല്‍എ നിര്‍വ്വഹിച്ചു. എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് കോളജിന് മുന്നിലും കാന്റീന്‍ പരിസരത്തും നിര്‍മിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍, ഗോബര്‍ധന്‍ പദ്ധതിയില്‍ കോട്ടോപ്പാടം…

വ്യവസായിയുടെ കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലിസ്‌

കോഴിക്കോട്: ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖിനെ (58) ലോഡ്ജ് മുറിയില്‍ കൊലപ്പെടുത്തി രണ്ടായി മുറിച്ച് ട്രോളി ബാഗിലാക്കി അട്ടപ്പാടിയി ലെ കൊക്കയില്‍ തള്ളിയ കേസില്‍ വഴിത്തിരിവ്. സംഭവം മുമ്പ് സംശയിച്ചിരുന്നത് പോലെ ഹണിട്രാപ്പിന്റെ ഭാഗമാണെന്ന് മലപ്പുറം ജില്ലാ…

ആര്യമ്പാവ് കവലയില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കണമെന്ന് ആവശ്യം

കോട്ടോപ്പാടം : പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ തിരക്കേറിയ ആര്യമ്പാവ് കവലയില്‍ സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. ദേശീയ പാതയില്‍ കോട്ടോപ്പാടം പഞ്ചായത്തിലെ മൂന്നും കൂടിയ കവലയാണ് ആര്യമ്പാവ്. ഇരുദിശയില്‍ ദേശീയപാതയിലുടെ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ഒറ്റപ്പാലം ഭാഗ ത്തേക്ക് പോകേണ്ടതും ഈ…

സ്വകാര്യ വ്യക്തി കൈയ്യേറി; പട്ടിമാളം ഊര് നിവാസി രങ്കന്റെ ഭൂമിക്ക് പട്ടയത്തിന് മന്ത്രിയുടെ നിര്‍ദ്ദേശം

അഗളി: തന്റെ ഒരേക്കര്‍ സ്ഥലം സ്വകാര്യ വ്യക്തി കൈയ്യേറിയെന്ന പരാതിയുമായാണ് കോട്ടത്തറ പട്ടിമാളം ഊരിലെ രങ്കന്‍ കരുതലും കൈത്താങ്ങും അട്ടപ്പാടി താലൂക്ക് തല പരാതി പരിഹാര അദാലത്ത് വേദിയില്‍ എത്തിയത്. തങ്ങളുടെ മക്കള്‍ക്ക് വീതം വച്ച് നല്‍കുന്നതിനായി സ്ഥലം അളന്ന് തിരിച്ച്…

പാലക്കയം കൈക്കൂലി കേസ്: സുരേഷ് കുമാറിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു

മണ്ണാര്‍ക്കാട്: കൈക്കൂലി കേസില്‍ അറസ്റ്റിലായ പാലക്കയം വില്ലേജ് ഫീല്‍ഡ് അസി സ്റ്റന്റ് വി.സുരേഷ്‌കുമാറിനെ പാലക്കാട് വിജിലന്‍സ് യൂണിറ്റിന് കസ്റ്റഡിയില്‍ വിട്ടു നല്‍കി. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് നട പടി. മൂന്ന് ദിവസത്തെ കാലാവധിയിലാണ് പ്രതിയെ കോടതി കൈമാറിയത്.…

നേരിട്ട് ലഭിച്ച 486 പരാതികള്‍ക്ക് 30 ദിവസത്തിനകംമറുപടി

അഗളി: കരുതലും കൈത്താങ്ങും അട്ടപ്പാടി താലൂക്ക് തല പരാതി പരിഹാര അദാല ത്തില്‍ ഓണ്‍ലൈനായി ലഭിച്ച 204 അപേക്ഷകള്‍ക്കും മറുപടി നല്‍കി.50 ലൈഫ് മിഷ ന്‍, ഭൂമിതരംമാറ്റല്‍ 2 ദുരിതാശ്വാസ നിധി 12, ഉള്‍പ്പടെ 486 പരാതികള്‍ അദാലത്തില്‍ നേരിട്ട് ലഭിച്ചു.…

അട്ടപ്പാടി നിവാസികളെ ഒപ്പം ചേര്‍ക്കാന്‍ സാധ്യമായാല്‍ ജനാധിപത്യം പൂര്‍ണമാകും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

അഗളി: അട്ടപ്പാടി നിവാസികളെ ഒപ്പം ചേര്‍ക്കാന്‍ സാധ്യമായാല്‍ ജനാധിപത്യം പൂര്‍ണ മാകുമെന്ന് വൈദ്യുത വകുപ്പുമന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. അട്ടപ്പാടി താലൂക്ക് പരാതി പരിഹാര അദാലത്ത് സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അട്ടപ്പാ ടിയിലെ കൃഷി ശാസ്ത്രീയമാകേണ്ടതുണ്ട്. അട്ടപ്പാടി നിവാസികള്‍ സമൂഹത്തിലെ…

error: Content is protected !!