അഗളി: തന്റെ ഒരേക്കര്‍ സ്ഥലം സ്വകാര്യ വ്യക്തി കൈയ്യേറിയെന്ന പരാതിയുമായാണ് കോട്ടത്തറ പട്ടിമാളം ഊരിലെ രങ്കന്‍ കരുതലും കൈത്താങ്ങും അട്ടപ്പാടി താലൂക്ക് തല പരാതി പരിഹാര അദാലത്ത് വേദിയില്‍ എത്തിയത്. തങ്ങളുടെ മക്കള്‍ക്ക് വീതം വച്ച് നല്‍കുന്നതിനായി സ്ഥലം അളന്ന് തിരിച്ച് പട്ടയം അനുവദിക്കണമെന്ന രങ്കന്റെ അപേ ക്ഷ കേട്ട മന്ത്രി കെ. കൃഷ്ണന്‍കുട്ടി പട്ടയം അനുവദിക്കുന്നതിനായുള്ള വേണ്ട നടപടി സ്വീകരിക്കാന്‍ അട്ടപ്പാടി തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.