പാലക്കാട്: മഴ മുന്നില്‍ക്കണ്ട് മെയ് 31 നകം ജില്ലയിലെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്ക ണമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദേശം നല്‍കി. മഴ തുടങ്ങുന്നതിന് മുന്‍ പ് തുറന്നുകിടക്കുന്ന ഡ്രെയിനേജുകള്‍ അടയ്ക്കുന്നതിന് വേണ്ട അടിയന്തിര നടപടി സ്വീകരിക്കണം. റോഡരികുകളിലെ അപകടകരമായി നില്‍ക്കുന്ന മരങ്ങളും ശിഖര ങ്ങളും മുറിച്ചു മാറ്റാന്‍ ബന്ധപ്പെട്ട കെ.എസ്.ഇ.ബി, പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. അണക്കെട്ടുകളില്‍ പൊതുജനങ്ങള്‍ മാലിന്യം നിക്ഷേപിക്കുന്ന തടയുന്നത് തടയാന്‍ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ച് സി. സി.ടിവികള്‍ സ്ഥാപിക്കണം. കൂടാതെ മാലിന്യം നിക്ഷേപിക്കുന്നതിന് ജലസേചന വകുപ്പിന്റെ നേതൃത്വത്തിലോ സ്‌പോണ്‍സര്‍മാര്‍ മുഖേനയോ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണമെന്നും ജൂണ്‍ അഞ്ചിനകം എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഹരിത ഓഫീ സാക്കി മാറ്റുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ യോഗ ത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന വല്ലപ്പുഴയിലെ റോഡ് പ്രവര്‍ത്തി മഴ യ്ക്ക് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പ്രസ്തുത റോഡിന്റെ കള്‍വര്‍ട്ട് നിര്‍മാണം പൂര്‍ത്തിയായതായും ടാറിങ് 15 ദിവസത്തി നകം പൂര്‍ണമാകുമെന്നും എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. പട്ടാമ്പി താലൂക്കില്‍ മണ്ണ്, മണല്‍ മാഫിയയുടെ കടന്നുകയറ്റം വര്‍ധിക്കുന്ന പ്രചരണം ഉയരുന്ന സാഹചര്യത്തില്‍ ആയത് നിയന്ത്രിക്കുന്നതിന് വേണ്ട പരിശോധനകള്‍ നട ത്തി നടപടി ഉണ്ടാകണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ യോഗത്തില്‍ പറഞ്ഞു. പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പുഞ്ചപ്പാടം നിലവിളിക്കുന്ന് കോളനിയില്‍ നിലവിലുള്ള വഴി തടസം പരിഹരിക്കുന്നതിനും കുടിവെള്ളം ലഭ്യമാക്കുന്നതിനും നടപടി വേണമെന്നും കുളങ്ങളുടെ നവീകരണത്തിന് പ്രത്യേകം ദീര്‍ഘകാല പദ്ധതി ഏറ്റെടുത്ത് നടപ്പാക്കണമെന്നും എം.എല്‍.എ പറഞ്ഞു. ജില്ലാ ആശുപത്രിയിലെ ആര്‍. ഡി.സി ലാബിന്റെ പ്രവര്‍ത്തനം 24 മണിക്കൂറായി പുനഃസ്ഥാപിക്കുന്നതിന് ആവശ്യ മായ നടപടി സ്വീകരിക്കണമെന്ന് അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ എന്‍.എച്ച്.എം അധികൃതരോട് യോഗത്തില്‍ പറഞ്ഞു.
പ്രദേശത്തെ ജനങ്ങള്‍ക്ക് ജലലഭ്യത ഉറപ്പാക്കുന്നതിന് പോത്തുണ്ടി ഡാമിന്റെ റൂട്ട് കര്‍വ് ഉയര്‍ത്തുന്നതിന് വേണ്ട നടപടി ഉണ്ടാകണമെന്ന് കെ. ബാബു എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പുഴ ഡാമില്‍ നിന്ന് വെള്ളമെടുത്ത് വിതരണം നടത്തുന്ന കാ ഞ്ഞിരപ്പുഴ, കരിമ്പ പൈപ്പ് ലൈന്‍വര്‍ക്കുകളുടെയും പാറക്കല്ലിലുള്ള വാട്ടര്‍ ടാങ്ക് ഉയരം കൂട്ടി സ്ഥാപിക്കുന്ന പ്രവര്‍ത്തിയുടെയും എസ്റ്റിമേറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട സം സ്ഥാനതല സ്‌ക്രൂട്ടിനി നടന്നുവരികയാണെന്ന് അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വാട്ടര്‍ അതോരിറ്റി പാലക്കാട് പ്രൊജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ബന്ധപ്പെട്ട പ്രവര്‍ത്തി വേഗത്തിലാക്കുന്ന തിന് എം.എല്‍.എ നിര്‍ദേശം നല്‍കി. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ആറ് വാര്‍ഡുകളി ലെ എസ്.ടി വിഭാഗക്കാരായ 30 ഭൂരഹിത കുടുംബങ്ങള്‍ക്ക് ലാന്‍ഡ് ട്രാന്‍സ്ഫര്‍ ചെയ്യുന്ന തിനായി നടന്നുവരുന്ന രജിസ്‌ട്രേഷന്‍ സര്‍വെ നടപടികള്‍ പൂര്‍ത്തിയായ ഉടന്‍ വിതര ണം ചെയ്യുമെന്ന് ഡെപ്യൂട്ടി കലക്ടര്‍(എല്‍.ആര്‍) അറിയിച്ചു.
വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ പെരുമാട്ടി പഞ്ചായത്തിലെ പി.എം.ജി.എസ്.വൈ യില്‍ ഉള്‍പ്പെട്ട കമ്പാലത്തറ റോഡിന്റെ നിര്‍മാണം ഒരാഴ്ചയ്ക്കകം പൂര്‍ത്തായാക്കുമെ ന്ന് പി.എം.ജി.എസ്.വൈ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു. ഒറ്റപ്പാ ലം പുഴയോര പാര്‍ക്കിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വെ നടപടികള്‍ അടിയ ന്തിരമായി പൂര്‍ത്തിയാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതുമാ യി ബന്ധപ്പെട്ട തര്‍ക്കമില്ലാത്ത ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തി ആരംഭിക്കണമെന്നും തര്‍ക്കമുള്ള സ്വകാര്യ ഭൂമിയില്‍ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ട നടപടി സ്വീകരി ക്കണമെന്നും അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാന ത്തിലാണ് തീരുമാനം. നിള ഐ.പി.ടി റോഡിലെ മരങ്ങള്‍ മുറിക്കുന്നതിന് ഇ-ടെന്‍ഡര്‍ ആയതായി കെ.ആര്‍.എഫ്.ബി ഇ.ഇ അറിയിച്ചു. പ്രസ്തുത റോഡിലെ കുഴികളുടെ പുനഃ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ പറഞ്ഞു.
യോഗത്തില്‍ എം.എല്‍.എമാരായ കെ. ബാബു, മുഹമ്മദ് മുഹ്‌സിന്‍, അഡ്വ. കെ. ശാന്ത കുമാരി, പി. മമ്മിക്കുട്ടി, അഡ്വ. കെ. പ്രേംകുമാര്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, കെ.ഡി പ്രസേനന്‍ എം.എല്‍.എയുടെ പ്രതിനിധി നൂര്‍ മുഹമ്മദ്, രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി പി. മാധവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി എസ്.എം.കെ തങ്ങള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം കെ. മണികണ്ഠന്‍, ആര്‍.ഡി.ഒ ഡി. അമൃതവല്ലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.