മണ്ണാര്‍ക്കാട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇക്കഴിഞ്ഞ ഹജ്ജ് കര്‍മം നിര്‍വഹിച്ച വരുടെ സൗഹൃദ സംഗമം മണ്ണാര്‍ക്കാട് കുന്തിപ്പുഴ കെ.എച്ച് ഓഡിറ്റോറിയത്തില്‍ നട ന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റ് ഐ.എക്‌സ് 3011ല്‍ ജൂണ്‍ രണ്ടിന് യാത്ര ചെയ്ത നൂറ്റിയന്‍പതില്‍പരം തീര്‍ത്ഥാടകരാണ് സംഗമത്തില്‍ ഒത്തുചേര്‍ന്നത്. ഏക മനസ്‌ക രായി ഒരേ വേഷധാരികളായി ഒരേ ലക്ഷ്യം ചിന്തകളില്‍ താലോലിച്ച് ഒരേ മന്ത്രധ്വ നികള്‍ മുഴക്കി പാപമോചനവും ആഗ്രഹ സാഫല്യങ്ങളും തേടിയുള്ള കണ്ണീരൊലിപ്പിച്ച പ്രാര്‍ത്ഥനകളുമായി ഒന്നര മാസക്കാലം ത്യാഗത്തിന്റെ വഴിയില്‍ സഞ്ചരിച്ച ഹാജിമാ രുടെ ഒത്തുചേരല്‍ ഏറെ ഹൃദ്യമായി.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യാതിഥിയായി. സംഘാടക സമിതി രക്ഷാധികാരി നാസര്‍ കൊമ്പത്ത് അധ്യക്ഷനായി. ദൗത്യനിര്‍വ്വഹണത്തില്‍ സമര്‍പ്പിത സേവനം ചെയ്ത ഖാദിമുല്‍ ഹുജ്ജാജ് എന്‍. ഷാനവാസിന് ചടങ്ങില്‍ സ്‌നേഹാദരവ് നല്‍കി. മണ്ണാര്‍ക്കാട് വലിയ പള്ളി ഇമാം നിസാമുദ്ദീന്‍ ഫൈസി ‘ഹാജിമാരുടെ ശിഷ്ടകാല ജീവിതം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
എന്‍.ഷാനവാസ്,ഉമ്മര്‍ സഖാഫി,ടി.ഷറഫുദ്ദീന്‍ മൗലവി, കെ.ഖാലിദ് ഫൈസി,അബ്ദുല്‍ റഷീദ് ചതുരാല, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷമീര്‍ വേളക്കാടന്‍, സംഘാടക സമിതി കണ്‍വീനര്‍ കെ.പി അബ്ദുറഹ്മാന്‍, കോ-ഓര്‍ഡിനേറ്റര്‍ ഹമീദ് കൊമ്പത്ത്, പാറയില്‍ മുഹമ്മദാലി, കാദര്‍ കുത്തനിയില്‍, എം.മുസ്തഫ, കെ.പി നാസര്‍, മുഹമ്മദാലി കൊടു മുണ്ട, ഇ.വി.റസാഖ്, ഒ.കെ ബഷീര്‍, കെ.ഹസ്സന്‍, എ.ടി അബ്ദുല്‍ അസീസ്, കെ.എച്ച് ഷൗക്കത്തലി, എന്‍.പി ഷബീബ്, വി.കെ ഉമ്മര്‍, സി. ഉസ്മാന്‍, മൊയ്തീന്‍ ആമയൂര്‍, അലി മഠത്തൊടി, പാറയില്‍ അബൂബക്കര്‍, കെ.പി മൊയ്തീന്‍കുട്ടി, എം.കെ മുഹമ്മദ് കുട്ടി, സി.കെ. അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.