കോട്ടോപ്പാടം : പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ തിരക്കേറിയ ആര്യമ്പാവ് കവലയില്‍ സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. ദേശീയ പാതയില്‍ കോട്ടോപ്പാടം പഞ്ചായത്തിലെ മൂന്നും കൂടിയ കവലയാണ് ആര്യമ്പാവ്. ഇരുദിശയില്‍ ദേശീയപാതയിലുടെ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ഒറ്റപ്പാലം ഭാഗ ത്തേക്ക് പോകേണ്ടതും ഈ ഭാഗത്ത് നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കേണ്ടതു മായ വാഹനങ്ങള്‍ ഒരേ സമയം കയറുകയും ഇറങ്ങുകയും ചെയ്യുമ്പോഴാണ് പലപ്പോഴും ഇവിടെ വാഹനകുരുക്ക് രൂപപ്പെടുന്നത്.
ഒറ്റപ്പാലം ഭാഗത്തേക്ക് തിരിയുന്ന ഭാഗത്ത് റോഡിന് വീതികുറവുണ്ട്. നവീകരിച്ചതോടെ നിലവാരമുയര്‍ന്ന ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് വേഗവുമേറി യിട്ടുണ്ട്. സീബ്രാ ലൈന്‍ ഉണ്ടെങ്കിലും ജീവന്‍ പണയം വെച്ചാണ് കാല്‍നടയാത്രക്കാര്‍ പാത മുറിച്ച് കടക്കുന്നത്. നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പലപ്പോഴും തലനാ രിഴയ്ക്കാണ് അപകടങ്ങള്‍ വഴിമാറുന്നത്. ദേശീയപാതയ്ക്ക് ഇരുവശത്തുമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റിയാല്‍ കവല യിലെ കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
കവലയില്‍ ട്രാഫിക് സിഗ്‌നല്‍ സംവിധാനം വേണമെന്നത് നാളുകളായി നിലനില്‍ ക്കുന്ന ആവശ്യമാണ്.അല്ലാത്ത പക്ഷം ഗതാഗതം നിയന്ത്രിക്കുന്നതിനായി ട്രാഫിക് പൊലിസിന്റെ സേവനമെങ്കിലും ഏര്‍പ്പെടുത്തണമെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടേയും ആവശ്യം.ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിവേദനം നല്‍കുമെന്ന് വാര്‍ഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ പാറയില്‍ മുഹമ്മദാലി പറഞ്ഞു.