മണ്ണാര്‍ക്കാട് : ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വന്നു പോകുന്ന നഗരത്തില്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദമായി ആകെയുള്ളത് രണ്ട് പൊതു ശൗ ചാലയങ്ങള്‍ മാത്രം. വെളിയിട മലമൂത്ര വിസര്‍ജ്യമുക്ത നഗരസഭയായി മണ്ണാര്‍ക്കാടി നെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ പൊതുശൗചാലയങ്ങള്‍ നഗരത്തില്‍ നിര്‍മി ക്കണമെന്ന ആവശ്യവും ഉയരുകയാണ്. സ്ത്രീകളും കുട്ടികളും വിദ്യാര്‍ഥികളും ഉള്‍പ്പ ടെയുള്ള യാത്രക്കാരെ ഇതിന്റെ അപര്യാപ്തത തെല്ലൊന്നുമല്ല വലയ്ക്കുന്നത്.
പാലക്കാട് – കോഴിക്കോട് ദേശീയപാത കടന്നുപോകുന്നതിലെ ഏറ്റവും ദൈര്‍ഘ്യമേ റിയ നഗരമാണ് മണ്ണാര്‍ക്കാട്. നെല്ലിപ്പുഴ ഭാഗത്ത് നിന്നും തുടങ്ങി എം.ഇ.എസ്. കല്ലടി കോളജിനുസമീപംവരെയാണ് അതിര്‍ത്തി. ഇതില്‍ നെല്ലിപ്പുഴ ജങ്ഷന്‍ മുതല്‍ കുന്തി പ്പുഴ ജങ്ഷന്‍ വരെ ആകെയുള്ളത് രണ്ട് പൊതുശൗചാലയങ്ങളാണ്.നഗരസഭാ ബസ് സ്റ്റാന്‍ഡിലും മറ്റൊന്ന് കോടതിപ്പടിയിലുള്ള ബസ്ബേ കം കംഫര്‍ട്ട് സ്റ്റേഷനുമാണ്. മിനിസിവില്‍ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്കായി ശുചിമുറി നിര്‍മിച്ചിട്ടുണ്ടെങ്കിലും തുറന്നുനല്‍കിയിട്ടില്ല. കുന്തിപ്പുഴയിലേക്കുള്ള വഴിമധ്യേ തിരക്കൊഴിഞ്ഞ ഭാഗത്താണ് ബസ് ബേ കംഫര്‍ട്ട് സ്റ്റേഷനുള്ളത്.
നഗരസഭാ ബസ് സ്റ്റാന്‍ഡിലെ പൊതുശുചിമുറിയാകട്ടെ ഇടയ്ക്കിടെ അടച്ചിടേണ്ടി വരുന്ന പ്രതിസന്ധിയുമുണ്ട്. മാലിന്യടാങ്ക് നിറയുന്നതാണ് പ്രശ്‌നം. ഇക്കഴിഞ്ഞ മാര്‍ച്ചി ല്‍ ഒരാഴ്ചയോളം ഈ ശൗചാലയം അടച്ചിട്ടിരുന്നു. തുടര്‍ന്ന് ന്യൂ അല്‍മ ആശുപത്രിയിലെ സംസ്‌കരണ പ്ലാന്റില്‍ മലിനജലം സംസ്‌കരിക്കാന്‍ സാധിച്ചതോടെയാണ് വഴിയിടമെ ന്ന ബസ് സ്റ്റാന്‍ഡിലെ ശൗചാലയം തുറക്കാനായത്. അതിനുമുന്‍പും സമാനമായപ്രശ്നം മൂലം ശൗചാലയം അടച്ചിട്ടിരുന്നു. പ്രശ്നപരിഹാരത്തിനായി സംസ്‌കരണ പ്ലാന്റ് നിര്‍മി ക്കാനാണ് നഗരസഭയുടെ നീക്കം.
ജനത്തിരക്കേറെയുള്ള ആശുപത്രിപ്പടി ഭാഗത്ത് പൊതു ശൗചാലയം വേണമെന്ന ആവ ശ്യമുയരാന്‍ തുടങ്ങിയിട്ട് നാളുകളായി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധിപേരാ ണ് ഇവിടെ ബസ് കാത്ത് നില്‍ക്കാറുള്ളത്. താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നവരു മുണ്ട്. പ്രാഥമികൃത്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ സമീപത്തെ സ്വകാര്യകെട്ടിടങ്ങളി ലേയോ മറ്റോ ശൗചാലയങ്ങളെ ആശ്രയിക്കേണ്ടി വരികയാണ്.കൂടാതെ ടിപ്പുസുല്‍ത്താ ന്‍ റോഡ് ജങ്ഷന്‍, കുന്തിപ്പുഴ ഭാഗം എന്നിവിടങ്ങളിലും പൊതുശൗചാലയങ്ങള്‍ ആവ ശ്യകതയാണ്. ഇ-ടോയ്ലെറ്റ് പോലെയുള്ള സൗകര്യമൊരുക്കിയാലും ആശ്വാസമാകുമെ ന്ന് പൊതുജനം പറയുന്നു. അതേസമയം പൊതുശൗചാലയ നിര്‍മാണത്തിന് ഫണ്ട് ഉണ്ടെ ങ്കിലും സ്ഥലം ലഭ്യമല്ലാത്തതാണ് പ്രതിസന്ധിയെന്ന് നഗരസഭാ അധികൃതര്‍ പറയുന്നു.