കോഴിക്കോട്: ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖിനെ (58) ലോഡ്ജ് മുറിയില്‍ കൊലപ്പെടുത്തി രണ്ടായി മുറിച്ച് ട്രോളി ബാഗിലാക്കി അട്ടപ്പാടിയി ലെ കൊക്കയില്‍ തള്ളിയ കേസില്‍ വഴിത്തിരിവ്. സംഭവം മുമ്പ് സംശയിച്ചിരുന്നത് പോലെ ഹണിട്രാപ്പിന്റെ ഭാഗമാണെന്ന് മലപ്പുറം ജില്ലാ പൊലിസ് മേധാവി എസ് സുജി ത്ദാസ് വെളിപ്പെടുത്തി. സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമവും അ തിനെ എതിര്‍ത്തതുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലിസ് അറിയി ച്ചു. കൊല്ലപ്പെട്ട സിദ്ദീഖിനെ പ്രതികളിലൊരാളായ ഫര്‍ഹാനയാണ് ലോഡ്ജിലേക്ക് ക്ഷ ണിച്ചത്. മറ്റു പ്രതികളായ ഷിബിലിയും ആഷിഖും സംഭവ സമയത്ത് കൂടെയുണ്ടായിരു ന്നു. സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടെയെടുക്കാനുള്ള ശ്രമം ചെറുത്തി.പിടിവലിക്കിടെ ഫര്‍ഹാന നേരത്തെ കയ്യില്‍ കരുതിയിരുന്ന ചുറ്റിക ഷിബിലിക്ക് നല്‍കി. ഷിബിലി ചുറ്റിക കൊണ്ട് സിദ്ദിഖിനെ തലക്കടിച്ചു. നിലത്ത് വീണ സിദ്ദിഖിനെ ആഷിഖ് നെഞ്ചില്‍ ചവിട്ടി. കൊലപ്പെടുത്തിയ ശേഷം പുറത്ത് നിന്ന് ഇലക്ട്രിക് കട്ടറും രണ്ട് ട്രോളി ബാഗുകളും വാങ്ങി. സിദ്ദിഖും ഫര്‍ഹാനയുടെ പിതാവും നേരത്തെ സുഹൃത്തു ക്കളാണ്. അതുവഴി സിദ്ദിഖിന് ഫര്‍ഹാനയെ നേരത്തെ അറിയാം. ഫര്‍ഹാന പറഞ്ഞ തനുസരിച്ചാണ് സിദ്ദിഖ് ഷിബിലിക്ക് ജോലി നല്‍കിയത്. സിദ്ദിഖ് കോഴിക്കോട് എര ഞ്ഞിപ്പാലത്തെ ഹോട്ടലില്‍ മുറിയെടുത്തത് ഫര്‍ഹാന പറഞ്ഞിട്ടാണെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി.
കടപ്പാട്: മലയാള മനോരമ