Day: May 29, 2023

ഫിഡുസിയ സമ്മര്‍ ക്യാംപിന് തുടക്കമായി

മണ്ണാര്‍ക്കാട് : ദാറുന്നജാത്ത് യത്തീംഖാന അന്തേവാസികളായ വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി ) മണ്ണാര്‍ക്കാട് ചാപ്റ്ററിന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയായ ഫിഡുസിയയുടെ ഭാഗമായുള്ള ദ്വിദിന സഹവാസ ക്യാംപ് തുടങ്ങി. നഗരസഭാ ചെയര്‍…

ക്ലീന്‍ തച്ചനാട്ടുകര ക്യാമ്പയിന്‍ തുടങ്ങി; മാലിന്യം തള്ളല്‍ തടയാന്‍ പ്രാദേശിക ജാഗ്രതാ സമിതികള്‍

തച്ചനാട്ടുകര: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ക്ലീന്‍ തച്ചനാട്ടുകര ക്യാമ്പയിന്‍ തച്ചനാട്ടുകരയില്‍ തുടങ്ങി.ജനകീയ പങ്കാളിത്തത്തോടെ വിവിധ വാര്‍ഡു കളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.എല്ലാ വാര്‍ഡുകളിലെയും പ്രധാനറോഡു കളും ജങ്ഷനുകളും ശുചിയാക്കി.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷ്റ ഉദ്ഘാടനം ചെയ്തു. ഗ്രാമ…

എല്‍.ഡി.എഫ് സമരം പ്രഹസനമെന്ന് കുമരംപുത്തൂര്‍ പഞ്ചായത്ത് ഭരണസമിതി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് എല്‍.ഡി.എഫ് നടത്തി യ സമരം പ്രഹസനമാണെന്ന് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ട് ഗ്രാമ പഞ്ചായത്തുകളില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ 2022- 23 വര്‍ഷത്തില്‍…

കുമരംപുത്തൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച്

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയ്‌ക്കെതിരെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ആരോപിച്ച് എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.സി.പി.ഐ ലോക്കല്‍ സെക്രട്ടറി എ.കെ.അബ്ദുല്‍ അസീസ് അധ്യക്ഷനായി. സി.പി.ഐ…

ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കാന്‍ ജൂണ്‍ 14 വരെ അവസരം

മണ്ണാര്‍ക്കാട്: പത്ത് വര്‍ഷം മുമ്പ് എടുത്ത ആധാര്‍ കാര്‍ഡുകളില്‍ ഇതുവരെയും യാതൊ രുവിധ പുതുക്കലും നടത്താത്തവര്‍ക്ക് ജൂണ്‍ 14 വരെ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാന്‍ അവസരം. തിരിച്ചറിയല്‍-മേല്‍വിലാസ രേഖകള്‍ എന്നിവ http://myaadhar.uidai.gov.in വഴി ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം ഡോക്യു…

സ്‌കൂള്‍ ബസ് എവിടെയെത്തി? ആപ്പുണ്ട്…അറിയാന്‍; വിദ്യാവാഹന്‍ ആപ്പ് ജില്ലയില്‍ നിര്‍ബന്ധമാക്കി

മണ്ണാര്‍ക്കാട്: വിദ്യാര്‍ത്ഥികളുമായി വരുന്ന സ്‌കൂള്‍ ബസുകളുടെ ഗതി അറിയാന്‍ രക്ഷിതാക്കള്‍ക്ക് സൗകര്യമൊരുക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ വിദ്യാവാഹന്‍ മൊബൈല്‍ ആപ്പ് പാലക്കാട് ജില്ലയില്‍ നിര്‍ബന്ധമാക്കി. ആപ്പിലൂടെ സ്‌കൂള്‍ ബസ് എവിടെയെത്തി, വാഹനത്തിന്റെ സഞ്ചാരം, വേഗം തുടങ്ങിയവയെല്ലാം കൃത്യമായി മനസിലാക്കാം. കൂടാതെ വാഹനങ്ങള്‍…

സി.പി.എം മാര്‍ച്ചും ധര്‍ണയും നടത്തി

അലനല്ലൂര്‍: സി.പി.എം അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അലനല്ലൂ ര്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഗ്രാമ പഞ്ചായത്ത് ഭര ണസമിതിക്കെതിരെ അഴിമതിയും വിവേചനവും ആരോപിച്ചായിരുന്നു സമരം. സി.പി.എം മണ്ണാര്‍ക്കാട് ഏരിയ സെന്റര്‍ അംഗം എം.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.…

എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ ആദരിച്ചു

മണ്ണാര്‍ക്കാട് : ടിപ്പു സുല്‍ത്താന്‍ റോഡിലുള്ള പാറപ്പുറം സഹൃദയ സ്വയം സഹായ സംഘം സംഘ അംഗങ്ങളുടെ ഒന്ന് മുതല്‍ പത്ത് വരെയുള്ള മക്കള്‍ക്ക് പഠനോപകര ണങ്ങള്‍ നല്കി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ മീഖ അന്ന ജയന്‍, അമൃത അനില്‍,…

സൗപര്‍ണിക കൂട്ടായ്മ വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം: പഞ്ചായത്തിലെ കുണ്ട്‌ലക്കാട് സൗപര്‍ണിക ചാരിറ്റി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു, എന്‍.എം.എസ് വിജയികളെ അനുമോദിച്ചു. തിരഞ്ഞെടുക്കപ്പെട്ട നൂറില്‍പരം കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. മുന്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എം. ചന്ദ്രദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ…

error: Content is protected !!